
പോർക്കുളം ∙ സംസ്ഥാന പാതയിൽ ശുദ്ധജല പദ്ധതിയുടെ പൈപ്പിടൽ ജോലികൾക്ക് വേഗം കുറവായതിനാൽ നാട്ടുകാർ ദുരിതത്തിൽ. മേഖലയിൽ യാത്രാ ദുരിതം രൂക്ഷമാകുകയാണ്.
3 കിലോമീറ്റർ ദൂരം പൈപ്പിടാനായി 2 മാസത്തോളം വേണ്ടി വന്നു. സംസ്ഥാനപാതയുടെ ഒരു വശത്ത് പൈപ്പിടുന്ന ജോലികൾ നടക്കുന്നത് മൂലം റോഡിൽ ഗതാഗതക്കുരുക്ക് പതിവായി.
ഇതൊഴിവാക്കാനായി വാഹനങ്ങൾ പഴഞ്ഞി വഴി തിരിച്ചു വിടുകയായിരുന്നു. എന്നാൽ ഈ വഴി വാഹനങ്ങൾക്ക് 5 കിലോമീറ്ററോളം അധികദൂരം സഞ്ചരിക്കേണ്ടി വന്നു.
സമയനഷ്ടം ഒഴിവാക്കാൻ വാഹനങ്ങൾ അതിവേഗത്തിൽ സഞ്ചരിച്ചതോടെ സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വലഞ്ഞു.
വാഹനങ്ങളുടെ അമിതവേഗം പ്രതിഷേധത്തിനു കാരണമായി.ജോലികൾ ഇപ്പോൾ കുരിശുപള്ളി സ്റ്റോപ് വരെയെത്തി. 2 മാസം മുൻപാണ് അക്കിക്കാവിൽനിന്ന് സംസ്ഥാന പാതയ്ക്കു സമീപം പൈപ്പിടുന്ന പണികൾ ആരംഭിച്ചത്.
കാലപ്പഴക്കം മൂലം പഴയ പൈപ്പുകൾ പൊട്ടുന്നത് പതിവായതോടെയാണ് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാൻ തീരുമാനിച്ചത്.
പാറേമ്പാടത്തെ പൈപ്പിടൽ പണികൾ പൂർത്തിയായതോടെ കുന്നംകുളത്ത് നിന്ന് പെരുമ്പിലാവ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ സംസ്ഥാന പാതയിലൂടെ സഞ്ചരിച്ചു തുടങ്ങി. പൈപ്പിടുന്നത് മൂലം 2 മാസമായി കുന്നംകുളം ഭാഗത്തുനിന്ന് പോകുന്ന വാഹനങ്ങൾ പോർക്കുളം–പഴഞ്ഞി വഴിയാണ് സഞ്ചരിച്ചിരുന്നത്. പൈപ്പിട്ട
ഭാഗത്ത് ചെളിയും മണ്ണും കെട്ടി നിൽക്കുന്നത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]