
അടിമാലി ∙ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കുന്നതു ഫയർ ആൻഡ് സേഫ്റ്റി (അഗ്നിസുരക്ഷാ) അനുമതി ഇല്ലാത്ത 5 നില കെട്ടിടത്തിൽ. അനുമതിയുള്ള കെട്ടിടം തുറക്കാതെ അധികൃതർ. കഴിഞ്ഞവർഷം ഒക്ടോബർ 23ന് ആരോഗ്യ മന്ത്രി വീണാ ജോർജാണ് അനുമതി ഇല്ലാത്ത കെട്ടിടത്തിലെ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. ഇതിനോടു ചേർന്ന് കാത്ത് ലാബ് ആൻഡ് സിസിയു വിഭാഗത്തിനായി നിർമിച്ചിരിക്കുന്ന 3 നില കെട്ടിടത്തിനു അഗ്നിസുരക്ഷാ അനുമതി ഉണ്ടെങ്കിലും ഇതുവരെ കെട്ടിടം ഉദ്ഘാടനം ചെയ്തിട്ടില്ല.
9 വർഷം മുൻപ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോൾ ആണ് 8 കോടിയോളം മുടക്കി അത്യാഹിത വിഭാഗത്തിനായി 5 നില കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്.
2019ൽ നിർമാണം പൂർത്തിയാക്കിയ മന്ദിരം തുറന്നു നൽകി. അഗ്നിസുരക്ഷാ അനുമതി ഇല്ലാതെയാണ് ഉദ്ഘാടനം നടന്നത്. ഇതിനുള്ള നടപടികൾ അധികൃതർ പിന്നീട് പൂർത്തിയാക്കിയില്ല. ഇതിനിടെ കെട്ടിടത്തിലെ 3 നിലകൾ പ്രവർത്തനസജ്ജമാക്കി.
തുടർന്നാണ് 9 മാസം മുൻപ് ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. അഗ്നിസുരക്ഷാ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ആര് ഉത്തരവാദിത്തം ഏറ്റെടുക്കും എന്നതിൽ പൊതുപ്രവർത്തകർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
എന്നാൽ അത്യാഹിത ബ്ലോക്കിനോടു ചേർന്നുള്ള നിർമാണം പൂർത്തിയായ കാത്ത് ലാബ് ആൻഡ് സിസിയു, ഒപി ബ്ലോക്കിന് അഗ്നിസുരക്ഷാ അനുമതി ഉണ്ടെങ്കിലും ഉദ്ഘാടനം ചെയ്ത് പ്രവർത്തന സജ്ജമാക്കുന്നതിന് അധികൃതർ കൂട്ടാക്കുന്നില്ല. ആശുപത്രിക്ക് അനുവദിച്ച വിവിധ വിഭാഗങ്ങളുടെ പ്രവർത്തനം കെട്ടിടം ഉദ്ഘാടനം ചെയ്യാത്തതിനാൽ പ്രഖ്യാപനത്തിൽ ഒതുങ്ങുകയാണ്. 2.37 കോടി രൂപയാണ് 2017 നവംബറിൽ കാത്ത് ലാബ് കെട്ടിട നിർമാണത്തിന് അനുവദിച്ചത്. അടിസ്ഥാനസൗകര്യം ഒരുക്കാൻ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡിന് (കെഎംഎസ്സിഎൽ) 1.39 കോടിയും അനുവദിച്ചിരുന്നു.
കൂടാതെ 14 കോടിയോളം മുടക്കിയാണ് ഒപി ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]