
പനമരം ∙ അങ്ങാടിയും പാതയോരങ്ങളും ‘കീഴടക്കി’ തെരുവുനായ്ക്കൾ. ഏതു സമയവും തെരുവുനായയുടെ ആക്രമണം പ്രതീക്ഷിച്ച് നടക്കേണ്ട
അവസ്ഥയിൽ നാട്ടുകാർ. ഓരോ ദിവസം കഴിയുന്തോറും ടൗണുകളിൽ വർധിച്ചു വരുന്ന തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ അധികൃതർ യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതാണ് തെരുവുനായ് ശല്യം രൂക്ഷമാകാൻ കാരണം.ടൗണിലും, പാതയിലും, സ്കൂൾ പരിസരങ്ങളിലും അലഞ്ഞു തിരിയുന്ന തെരുവുനായ്ക്കളെ കൊണ്ട് വിദ്യാർഥികളടക്കമുള്ള യാത്രക്കാരും കച്ചവടക്കാരും പൊറുതിമുട്ടുകയാണ്.
കൂട്ടമായെത്തുന്ന നായ്ക്കൾ വീടുകളിൽ കൂട്ടിലിട്ടു വളർത്തുന്ന മുയൽ, കോഴി, വളർത്തു പ്രാവുകൾ അടക്കമുള്ളവയെ കൊന്നൊടുക്കുന്നു.കഴിഞ്ഞദിവസം കണിയാമ്പറ്റ പഞ്ചായത്തിൽ മാത്രം പത്തിലേറെ കോഴികളെയാണു നായ്ക്കൾ കടിച്ചുകീറി കൊന്നത്.
കൂടാതെ കഴിഞ്ഞ ഒരു വർഷത്തിനിടെ പഞ്ചായത്തിലെ വിവിധയിടങ്ങളിലായി ഒട്ടേറെ പേരെ ആക്രമിച്ച് പരുക്കേൽപിച്ച സംഭവവുമുണ്ടായിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾ കടന്നു പോകുന്നതിനിടെ പാഞ്ഞുവരുന്ന നായ്ക്കൾ മൂലം ജില്ലയിൽ ഇതിനോടകം ഒട്ടേറെ യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്.
ജില്ലയിൽ ഏറ്റവും കൂടുതൽ തെരുവുനായ് ശല്യമുള്ളത് കണിയാമ്പറ്റ, പനമരം പഞ്ചായത്തുകളിലാണെന്ന് നാട്ടുകാർ പറയുന്നു. പല ടൗണുകളിലും ചെറിയ അങ്ങാടികളിലും ഈ അടുത്ത കാലത്തായി തെരുവുനായ്ക്കളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്.
ടൗണുകളിൽ വർധിക്കുന്ന തെരുവുനായ്ക്കളെ പിടിച്ച് വന്ധ്യംകരണം നടത്താൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറയാറുണ്ടെങ്കിലും ഇതുവരെ ഒരുനടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]