
തൃശ്ശൂർ: നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66-ലെ സർവീസ് റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്ത് ആറു മാസത്തിനകം തകർന്നു. തളിക്കുളത്ത് നൂറ് മീറ്റർ പരിധിയിൽ രണ്ടിടത്താണ് റോഡിലെ ടാറിങ് ഇളകി ഗതാഗതം താറുമാറായത്.
പൊളിഞ്ഞ ഭാഗങ്ങളിൽ നിർമാണക്കമ്പനി ബേബിമെറ്റലും പാറപ്പൊടിയും കൊണ്ടുവന്ന് ഇട്ടിരുന്നു. എന്നാൽ, മഴയും തുടർച്ചയായ വാഹന ഗതാഗതവും കാരണം ഇവിടെ വീണ്ടും വലിയ കുഴികൾ രൂപപ്പെടുകയായിരുന്നു.
പൂഴിമണൽ വേണ്ടത്ര ഉറപ്പിക്കാത്തതും ടാറിങ്ങിൽ ആവശ്യത്തിന് മെറ്റീരിയൽ ചേർക്കാത്തതുമാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് നാട്ടിക മുതൽ തളിക്കുളം ഹൈസ്കൂൾ വരെ ദേശീയപാതയിലെ ഗതാഗതം സർവീസ് റോഡ് വഴി തിരിച്ചുവിട്ടത്.
ഇത്രയും കുറഞ്ഞ കാലയളവിൽ തന്നെ റോഡ് തകർന്ന സാഹചര്യത്തിൽ, ദേശീയപാത പൂർണ്ണമായി ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിന് മുൻപ് മുഴുവൻ ഭാഗങ്ങളിലും റീടാറിങ് നടത്തേണ്ടി വരുമെന്നാണ് വിലയിരുത്തൽ. നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ ദേശീയപാത അതോറിറ്റിയുടെ (NHAI) എൻജിനീയറിങ് വിഭാഗം നിരീക്ഷണം നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.കഴിഞ്ഞ ഫെബ്രുവരിയിലാണ് നാട്ടിക മുതൽ തളിക്കുളം ഹൈസ്കൂൾ വരെ ദേശീയപാതയിലെ ഗതാഗതം സർവീസ് റോഡ് വഴി തിരിച്ചുവിട്ടത്.
ഇത്രയും കുറഞ്ഞ കാലയളവിൽ തന്നെ റോഡ് തകർന്ന സാഹചര്യത്തിൽ, ദേശീയപാത പൂർണ്ണമായി ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിന് മുൻപ് മുഴുവൻ ഭാഗങ്ങളിലും റീടാറിങ് നടത്തേണ്ടി വരുമെന്നാണ് വിലയിരുത്തൽ. നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ ദേശീയപാത അതോറിറ്റിയുടെ (NHAI) എൻജിനീയറിങ് വിഭാഗം നിരീക്ഷണം നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]