
ദുബായ്∙ ഗൾഫ് ഏകീകൃത വീസ പ്രഖ്യാപനത്തിനു പ്രതീക്ഷയോടെ കാതോർത്ത് മലയാളികൾ. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഗൾഫ് രാജ്യങ്ങളിൽ ബന്ധുക്കളുള്ള മലയാളികൾക്ക് ഒറ്റ വീസയിൽ സൗദി, യുഎഇ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു മടങ്ങാം.
വീസ നടപടികൾ ഏകീകരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. മൂന്നു മാസം വരെ കാലാവധിയുള്ള വീസ ഈ വർഷം അവസാനം തന്നെ പ്രഖ്യാപിച്ചേക്കും.
നിലവിൽ ഗൾഫിലെ എല്ലാ രാജ്യങ്ങളെയും ബന്ധിപ്പിച്ച് വിമാന സർവീസുണ്ട്. വിമാനത്തിൽ ഒരു മണിക്കൂറിൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ എത്താം.
ദുബായിൽ നിന്ന് കരമാർഗം സൗദിയിലെ റിയാദിലേക്ക് 11 മണിക്കൂർ, ദമാമിലേക്ക് 8 മണിക്കൂർ, ഖത്തറിലെ ദോഹയിലേക്ക് 7 മണിക്കൂർ, ബഹ്റൈനിലെ മനാമയിലേക്ക് 8.30 മണിക്കൂർ, ഒമാനിലെ മസ്കത്തിലേക്ക് 5 മണിക്കൂർ എന്നിങ്ങനെയാണ് സമയമെടുക്കുക.
ചില ക്രൂസ് കപ്പലുകൾ ദോഹയിലേക്കും ഒമാനിലേക്കും സർവീസ് നടത്തുന്നുണ്ട്. ഇതിനും 7 മണിക്കൂറോളം വേണ്ടിവരും.
നിർദിഷ്ട ജിസിസി റെയിൽ പാത യാഥാർഥ്യമായാൽ യാത്ര കൂടുതൽ സുഗമമാകും.
ക്രിപ്റ്റോകറൻസി നിക്ഷേപകർക്ക് ഗോൾഡൻ വീസ അനുവദിക്കില്ല
ദുബായ്∙ ഡിജിറ്റൽ കറൻസി നിക്ഷേപകർക്ക് ഗോൾഡൻ വീസ നൽകുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് യുഎഇ അറിയിച്ചു.
ക്രിപ്റ്റോകറൻസി നിക്ഷേപകർക്കു ഗോൾഡൻ വീസ നൽകുമെന്ന പ്രചാരണവും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) തള്ളി.
റിയൽ എസ്റ്റേറ്റ് നിക്ഷേപകർ, സംരംഭകർ, വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകൾ, ശാസ്ത്രജ്ഞർ, വിവിധ മേഖലകളിലെ വിദഗ്ധർ, മികച്ച വിദ്യാർഥികൾ, മികച്ച സർവകലാശാല വിദ്യാർഥികൾ, ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർ എന്നിവർക്കാണു നിലവിൽ ഗോൾഡൻ വീസ നൽകുന്നത്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് Istock.com (Santiaga)ൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]