
13-ാമത് ത്രിദിന ആഗോള ഡയബറ്റീസ് കണ്വന്ഷന് കോവളത്ത്
തിരുവനന്തപുരം ∙ ത്രിദിന ആഗോള ഡയബറ്റീസ് കണ്‍വന്‍ഷനായ ജ്യോതിദേവ്സ് പ്രഫഷനല്‍ എജ്യൂക്കേഷന്‍ ഫോറം ഡയബറ്റീസ് അപ്ഡേറ്റ് 2025 ന്റെ (ജെപിഇഎഫ്) 13–ാം പതിപ്പിന് 11ന് കോവളം ഉദയ സമുദ്ര ഹോട്ടലില്‍ തുടക്കമാകും. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്.ജ്യോതിലാല്‍ ഉദ്ഘാടനം ചെയ്യും.
8 രാജ്യങ്ങളില്‍ നിന്നായി 1500-ലേറെ ഡോക്ടര്‍മാര്‍ പങ്കെടുക്കുമെന്ന് കണ്വന്ഷന് സെക്രട്ടറി ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു.
ഡയബറ്റീസ് ചികിത്സയിലും പ്രതിരോധത്തിലും പങ്കാളികളായ നഴ്സുമാര്‍, ഡയറ്റീഷ്യന്മാര്, എജ്യൂക്കേറ്റര്‍മാര്‍ എന്നിവരും സംബന്ധിക്കും. 8 രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ വിവിധ വിഷയങ്ങളില്‍ ഗവേഷണ പ്രബന്ധങ്ങളും പ്രഭാഷണങ്ങളും അവതരിപ്പിക്കും.
ഡോ. തദയ് ബാറ്റലീനോ (സ്ലോവേനിയ), ഡോ.
ജൂലിയ മേഡര്‍ (ഓസ്ട്രിയ), ഡോ. പൊളീന പൊപോവ (റഷ്യ), ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡോ.
ബെന്‍ഷി സബൂ, ഡോ. ശശാങ്ക് ജോഷി, ഡോ.
ജോര്‍ജി അബ്രഹാം, അയിഷത്ത് ഷിരുഹാന എന്നിവര്‍ സംസാരിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]