
ദേശീയപാത 66 കടന്നു പോകുന്ന പ്രദേശങ്ങളിൽ അനധികൃതമായി നികത്തിയത് 38 വയൽ ഭൂമികൾ
പൊന്നാനി ∙ ഇക്കഴിഞ്ഞ മാസങ്ങൾക്കിടെ കാലടി, തവനൂർ, ഇൗഴുവത്തിരുത്തി വില്ലേജുകളിൽ പലേടത്തായി അനധികൃതമായി നികത്തിയത് പത്തേക്കർ വയൽ. ആറുവരി ദേശീയപാത കടന്നു പോകുന്ന പ്രദേശങ്ങളിൽ ഈയിടെ 38 വയൽ ഭൂമികൾ അനധികൃതമായി നികത്തിയെന്നു കൃഷി ഓഫിസർമാർ റിപ്പോർട്ട് നൽകി.
പ്രിൻസിപ്പൽ കൃഷി ഓഫിസർക്ക് കൃഷി ഓഫിസർമാർ നൽകിയ റിപ്പോർട്ടിലാണ് ഗുരുതരമായ നികത്തൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ആറുവരിപ്പാത നിർമാണത്തിന്റെ മറവിൽ സമീപപ്രദേശങ്ങളിലെ വയൽ ഭൂമികൾ വൻതോതിൽ അനധികൃതമായി നികത്തുന്നതിനെതിരെ ‘നികന്നു തീരുന്നു നെൽത്തുരുത്തുകൾ’ എന്ന പേരിൽ ‘മനോരമ’ പരമ്പര പ്രസിദ്ധീകരിച്ചിരുന്നു.
ഇതിനു പിന്നാലെ പാത കടന്നു പോകുന്ന മേഖലകളിലെ കൃഷി ഓഫിസർമാരിൽ നിന്ന് നികത്തപ്പെട്ട വയലിന്റെ കണക്ക് പ്രിൻസിപ്പൽ കൃഷി ഓഫിസർ ആവശ്യപ്പെട്ടിരുന്നു.
ഇതനുസരിച്ചാണ് കൃഷി ഓഫിസർമാർ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇൗഴുവത്തിരുത്തി മേഖലയിൽ തരംമാറ്റപ്പെട്ട
ഭൂമിയിൽ അനധികൃത നികത്തലിനിടെ ആറുവരിപ്പാത നിർമാണ കമ്പനിയായ കെഎൻആർ കമ്പനിയുടെ ലോറി വില്ലേജ് ഓഫിസർ പിടിച്ചെടുത്തിരുന്നു. ആറുവരിപ്പാത നിർമാണത്തിന്റെ മറവിൽ വൻ തോതിൽ നികത്തൽ നടക്കുന്നുവെന്നും നിർമാണ കമ്പനിയുടെ ലോറികളിലാണ് നികത്തൽ നടത്തുന്നതെന്നുമെല്ലാം ചൂണ്ടിക്കാട്ടി തഹസിൽദാർ കലക്ടർക്ക് നേരത്തെ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.
ഇല്ലാതായത് 38 വയൽ പ്രദേശങ്ങൾ
കാലടി കൃഷി ഭവനു കീഴിൽ ആറു മാസത്തിനിടയിൽ 14 വയൽ പ്രദേശങ്ങളിലായുള്ള 2.94 ഏക്കർ കൃഷി ഭൂമി, ഇൗഴുവത്തിരുത്തിയിൽ 14 ഇടങ്ങളിലായി 3 ഏക്കറോളം വരുന്ന വയൽ ഭൂമി, തവനൂരിൽ 10 കേന്ദ്രങ്ങളിലായുള്ള നെൽവയൽ എന്നിവിടങ്ങളിൽ അനധികൃത നികത്തൽ നടന്നുവെന്നാണ് ബന്ധപ്പെട്ട കൃഷി ഓഫിസർമാർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതെല്ലാം കൃത്യസമയത്ത് റവന്യു വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മനോരമ വാർത്തയ്ക്കു പിന്നാലെ വിവരാവകാശം
മനോരമ പ്രസിദ്ധീകരിച്ച ‘നികന്നു തീരുന്നു നെൽത്തുരുത്തുകൾ’ എന്ന പരമ്പരയ്ക്കു പിന്നാലെ ബന്ധപ്പെട്ട
കൃഷി ഓഫിസർമാരിൽ നിന്ന് നികത്തപ്പെട്ട വയലിന്റെ കണക്ക് പ്രിൻസിപ്പൽ കൃഷി ഓഫിസർ ആവശ്യപ്പെട്ടിരുന്നു.
കൃഷി ഓഫിസർമാർ നൽകിയ ഇൗ റിപ്പോർട്ട് വിവരാവകാശ നിയമ പ്രകാരം കാലടി നടക്കാവ് സ്വദേശി പാണാപ്പള്ളി അബ്ദുൽ മൻസൂർ ആവശ്യപ്പെട്ടിരുന്നു. മൻസൂറിന് മറുപടിയായി നൽകിയ റിപ്പോർട്ടുകളുടെ പകർപ്പിലാണ് 3 വില്ലേജുകളിലായി അനധികൃതമായി 38 വയൽ പ്രദേശങ്ങൾ നികത്തിയെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]