(1) കേരള മഹിള സമഖ്യ സൊസൈറ്റിയുടെ വയനാട്ടിലുള്ള പെൺകുട്ടികളുടെ എൻട്രി ഹോമിൽ സെക്യുരിറ്റി തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 11ന് രാവിലെ 11 മണിക്ക് വയനാട് അഞ്ചാംമൈലിലുളള മഹിള സമഖ്യ സൊസൈറ്റിയുടെ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. എസ്.എസ്.എൽ.സിയാണ് യോഗ്യത.
23 വയസ് പൂർത്തിയായിരിക്കണം.
പ്രതിമാസം 10,000 രൂപ വേതനം. കൂടുതൽ വിവരങ്ങൾക്ക്: 0471 2348666,
(2) കണ്ണൂർ : കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ വിമൻ സ്റ്റഡീസ് ജെന്റർ സ്റ്റഡീസ്, സോഷ്യൽ വർക്ക് സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമുള്ള വനിതയെ കമ്മ്യുണിറ്റി വിമൻ ഫെസിലിറ്റേറ്റർ ആയി താൽകാലിക നിയമനം നടത്തുന്നു.നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ എന്നിവ സഹിതം ജൂലൈ 10 ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം 6096m: 04602-240230.
(3) എറണാകുളം : പട്ടികജാതി വികസന വകുപ്പിനു കീഴിൽ ആലുവ കീഴ്മാട് പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രാത്രികാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിന് മോൺ കം റസിഡന്റ് ട്യൂട്ടർമാരെ കരാറടിസ്ഥാനത്തിൽ (2024 മാർച്ച് വരെ) നിയമിക്കുന്നതിന് ബിരുദവും ബി.എഡുമുളള പട്ടികജാതിയിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പ്രവൃത്തി സമയം വൈകുന്നേരം 4 മുതൽ രാവിലെ 8 വരെ. പ്രതിമാസം 12,000 രൂപ ആയിരിക്കും ഹോണറേറിയം. വെളളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജുലൈ 11 ന് രാവിലെ 10.30ന് എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസ്സിൽ നേരിട്ടുളള
കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി
(4) സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനിൽകരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
താഴെപ്പറയുന്ന തസ്തികയിലേയ്ക്ക് ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാന ത്തിൽ നിയമിക്കപ്പെടുന്നതിന് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. നിശ്ചിത യോഗ്യതയുള്ള അപേക്ഷകരിൽ നിന്നും ചുരുക്കപ്പട്ടിക തയ്യാറാക്കി നിൽ ടെസ്റ്റ് അഭിമുഖം എന്നിവ നടത്തിയായിരിക്കും നിയമനം നടത്തുന്നത്.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ആർ.റ്റി.ഇ. സെൽ) – 1
1. പ്ലസ് അഥവാ തത്തുല്യം
12. കെ.ജി.റ്റി 1, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ
3. കെ.ജി.റ്റി.ഇ. ടൈപ്പ് റൈറ്റിംഗ് മലയാളം ലോവർ
4. കെ.ജി.റ്റി. കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് ലോവർ 15. കമ്പ്യൂട്ടർ – എം.എസ്. ഓഫീസ് ഡി.റ്റി.പി.
8. 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം
25-mo 45-mo nawy (01-01-2023)
അപേക്ഷിക്കുന്ന തസ്തികയുടെ പേര് അപേക്ഷയിലും കവറിനു പുറത്തും
കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ബയോഡേറ്റ യോഗ്യതയും പ്രവർത്തി പരിചയവും വയസ്സും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെ ടുത്തിയ പകർപ്പുകൾ എന്നിവ സഹിതമുള്ള ഫോട്ടോ നിശ്ചിത ഫാറത്തിലുള്ള അപേക്ഷ 2023 ജൂലൈ 13- ന് വൈകിട്ട് 05.00 മണിക്കു മുമ്പ് സെക്രട്ടറി, കേരള സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ, റ്റി.സി. 2712830, വാൻസ് ജംഗ്ഷൻ, കേരള യൂണിവേഴ്സിറ്റി.പി, തിരുവനന്തപുരം-695 034 എന്ന വിലാസത്തിൽ മുകളിൽ നിഷ്കർഷിച്ചിരിക്കുന്ന പ്രകാരമല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ അയോഗ്യതയായി കണക്കാക്കി നിരുപാധികം നിരസിക്കുന്നതാണ്. സ്കിൽ ടെസ്റ്റിന് അഭിമുഖത്തിന് യോഗ്യമായ അപേക്ഷകരുടെ ഒരു ഷോർട്ട് ലിസ്റ്റ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. എന്നിരുന്നാലും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെ ടൂന്ന ഉദ്യോഗാർഥികൾ രണ്ടുപേരിൽ കുറവാണെങ്കിൽ അഭിമുഖം നടത്തപ്പെടുന്നതല്ല. റാങ്ക് ലിസ്റ്റ് സെലക്റ്റ് ലിസ്റ്റ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. സ്കിൽ ടെസ്റ്റ്, അഭിമുഖം, നിയമനം തുടങ്ങിയവർ സംബന്ധിച്ച അറിയിപ്പുകൾ ഇ-മെയിൽ വഴി മാത്രമായിരിക്കും ലഭ്യമാക്കുന്നത്.
(5) എറണാകുളം ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിൽ നഴ്സ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായ പരിധി 18 മുതൽ 41 വരെ.
GNM അല്ലെങ്കിൽ BSC Nursing യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ജുലൈ 14 ന് രാവിലെ 10ന് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫസിൽ നേരിട്ട് ഹാജരാകണം. 80968: 0484 2955687.
(6) കോഴിക്കോട് : ജില്ലാ ആയുർവേദ ആശുപത്രിയിൽ പഞ്ചകർമ ഹെൽപ്പർ (വനിത) തസ്തികയിൽ നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമനം.
യോഗ്യത : ഏഴാം ക്ലാസ്. പ്രായപരിധി : 18നും 45നും മധ്യേ. താത്പര്യമുളളവർ വിദ്യാഭ്യാസയോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, ബയോഡാറ്റയും, ആധാർകാർഡും സഹിതം ജൂലൈ 10 ന് രാവിലെ 11 മണിക്ക് ജില്ലാ ആയുർവേദ ആശുപത്രിയിൽ കുടിക്കാഴ്ചക്ക് ഹാജരാകണമെന്ന് സുപ്രണ്ട് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 0495-2382314
The post കേരള സർക്കാർ പരീക്ഷ ഇല്ലാതെ നേടാവുന്ന ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ ജോലി appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]