
അഞ്ഞൂറുരൂപയുടെ കറന്‍സികള്‍ നല്കി നോട്ടിരട്ടിപ്പ് സംഘത്തില്‍നിന്ന് കൂടുതല്‍പണം വാങ്ങാന്‍ ശ്രമിച്ച രണ്ട് റിട്ട. ഉദ്യോഗസ്ഥരില്‍നിന്നാണ് നാലുപ്രതികളും 12 ലക്ഷം രൂപ തട്ടിയെടുത്തതെന്നാണ് പോലീസ് പറയുന്നത്.
വിശാഖപട്ടണം: മുൻനാവികസേന ഉദ്യോഗസ്ഥരെ പറ്റിച്ച് പണം തട്ടിയ കേസില്‍ വനിത സിഐ അടക്കം നാലു പേര് അറസ്റ്റില്‍.
12 ലക്ഷത്തോളം രൂപയാണ് റിസര്‍വ് ഇൻസ്പെക്ടര്‍ ബി സ്വര്‍ണലത, പൊലീസ് കോണ്‍സ്റ്റബിളായ എം ഹേമസുന്ദര്‍, ഹോം ഗാര്‍ഡായ വി ശ്രീനിവാസ്, ഇവരുടെ ഇടനിലക്കാരനായ വി സുരി ബാബു, എന്നിവര്‍ മുൻനാവിക സേന ഉദ്യോഗസ്ഥരെ പറ്റിച്ച് കൈക്കലാക്കിയത്.
റിട്ട. നാവികസേന ഉദ്യോഗസ്ഥരായ രണ്ടുപേരില്‍നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് പോലീസ് ഉദ്യോഗസ്ഥരടക്കം നാലുപേരെയും പിടികൂടിയതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി.എം. ത്രിവിക്രമ വര്‍മ അറിയിച്ചു.
അഞ്ഞൂറുരൂപയുടെ കറന്‍സികള്‍ നല്കി നോട്ടിരട്ടിപ്പ് സംഘത്തില്‍നിന്ന് കൂടുതല്‍പണം വാങ്ങാന്‍ ശ്രമിച്ച രണ്ട് റിട്ട. ഉദ്യോഗസ്ഥരില്‍നിന്നാണ് നാലുപ്രതികളും 12 ലക്ഷം രൂപ തട്ടിയെടുത്തതെന്നാണ് പോലീസ് പറയുന്നത്. നാവികസേനയില്‍നിന്ന് വിരമിച്ച രണ്ട് ഉദ്യോഗസ്ഥര്‍ക്കും വിരമിക്കല്‍ ആനുകൂല്യമായി ഏകദേശം 90 ലക്ഷം രൂപ ലഭിച്ചിരുന്നു. സുരി ബാബുവുമായി അടുപ്പമുള്ള ഗോപി എന്നയാള്‍ അടുത്തിടെ ഇവരെ ബന്ധപ്പെടുകയും 90 ലക്ഷം രൂപ അഞ്ഞൂറുരൂപയുടെ നോട്ടുകളായി നല്കിയാല് ഒരുകോടി രൂപ തിരികെനല്കാമെന്ന് അറിയിക്കുകയും ചെയ്തു. രണ്ടായിരം രൂപയുടെ നോട്ടുകളായാണ് പണം ലഭിക്കുകയെന്നും ഇയാള്‍ പറഞ്ഞിരുന്നു.
90 ലക്ഷം നല്കിയാല് പത്തുലക്ഷം രൂപ അധികം ലഭിക്കുമെന്ന വാഗ്ദാനം കേട്ടതോടെ റിട്ട. ഉദ്യോഗസ്ഥര്‍ ഇടപാടിന് സമ്മതിച്ചു.
ഇടനിലക്കാരനായ സൂരിബാബു സ്വര്‍ണലത അടക്കമുള്ളവരോട് പണം കാറിലിരുന്ന് കൈമാറുന്ന ദിവസം എത്തണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കൃത്യസമയത്ത് തന്നെ വനിതാ സിഐ സ്വര്‍ണലതയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തുകയും പണം പിടിച്ചെടുക്കുകയും ചെയ്തു.
ഇടനിലക്കാരനായ സുരി ബാബുവിനെ സ്വര്‍ണലത മര്‍ദ്ദിക്കുക കൂടി ചെയ്തതോടെ മുൻ നാവികസേന ഉദ്യോഗസ്ഥര്‍ ആശങ്കയിലായി. ആദായ നികുതി ഉദ്യോഗസ്ഥരെ വിളിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതോടെ കേസ് ഒതുക്കാൻ പണം നല്‍കാമെന്ന് മുൻനാവികസേന ഉദ്യോഗസ്ഥര്‍ സമ്മതിക്കുകയായിരുന്നു. വനിത സിഐ, പോലീസ് കോണ്‍സ്റ്റബിള്‍മാര്‍, ഹോം ഗാര്‍ഡ്, ഇടനിലക്കാര്‍ എന്നിവര്‍ പണം വീതിച്ചെടുക്കുകയും നാവികസേന ഉദ്യോഗസ്ഥരെ ഉപദേശിച്ച് പറഞ്ഞുവിടുകയും ചെയ്തു. വഞ്ചിക്കപ്പെട്ടവരിലൊരാള് പൊലീസില്‍ കേസ് നല്‍കിയതോടെയാണ് സംഘത്തിന്റെ തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു.
സ്വര്‍ണലതയുടെ അറസ്റ്റിന് പിന്നാലെ ഇവരുടെ ഉന്നതബന്ധങ്ങളെച്ചൊല്ലി വിവാദങ്ങളും ഉടലെടുത്തിട്ടുണ്ട്. വിജയനഗരം ജില്ലയിലെ ദട്ടിരജേരു സ്വദേശിയായ സ്വര്‍ണലത 2008-ല്‍ ആംഡ് റിസര്‍വ് എസ്.ഐ. ആയാണ് സര്‍വീസില്‍ പ്രവേശിക്കുന്നത്. വിശാഖപട്ടണത്തായിരുന്നു ആദ്യനിയമനം. 2017-ല്‍ ഇന്‍സ്പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ച സ്വര്‍ണലത അമരാവതിയിലും ശ്രീകാകുളത്തും ജോലിചെയ്തു. ഇതിനുശേഷമാണ് വീണ്ടും വിശാഖപട്ടണത്ത് എത്തിയത്.
പോലീസ് ജോലിക്കിടെയും സ്വര്‍ണലത സാമൂഹികമാധ്യമങ്ങളില്‍ സജീവമായിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്ന സ്വര്‍ണലത ഇതിനായി നൃത്തവും അഭിനയവും പഠിച്ചിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
രാഷ്ട്രീയനേതാവും സിനിമാ നിര്‍മാതാവുമായ ഉന്നതനാണ് സ്വര്‍ണലതയ്ക്ക് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തിരുന്നത്. ഇതോടെയാണ് ഇന്‍സ്പെക്ടര്‍ നൃത്തപരിശീലനം ആരംഭിച്ചത്. ഇതിനായി പ്രത്യേകം അധ്യാപകനെ നിയമിച്ചിരുന്നതായും
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]