സ്വന്തം ലേഖിക
തിരുവനന്തപുരം: പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റിനു അപേക്ഷിക്കാൻ ഉള്ള സമയ പരിധി ഇന്ന് അവസാനിക്കും.
അപേക്ഷകള്‍ പരിഗണിച്ചു അടുത്ത ദിവസം തന്നെ സപ്ലിമെന്ററി അലോട്ട് മെന്റ് പട്ടിക പ്രസിദ്ധീകരിക്കും.
അതിനു ശേഷം താലൂക്ക് തല പരിശോധന നടത്തി കൂടുതല്‍ സീറ്റ് അനുവദിക്കും എന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. 3 അലോട്ട്മെന്റ് തീര്‍ന്നിട്ടും മലപ്പുറത്തു അടക്കം മലബാറില്‍ സീറ്റ് ക്ഷാമം രൂക്ഷമാണ്.
പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് ദുരാരോപണങ്ങള്‍ പടര്‍ത്തുന്ന ഒരു ചെറിയ വിഭാഗം നിക്ഷിപ്ത താല്പര്യക്കാരുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കുറ്റപ്പെടുത്തി.അവര്‍ കഴിഞ്ഞ തവണയും പ്ലസ് വണ്‍ പ്രവേശന സമയത്ത് ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍ ഒരു തടസ്സവും ഇല്ലാതെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായി. പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് തയ്യാറാക്കുന്നതിന് മുൻപ് തന്നെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തുന്നവര്‍ക്ക് നല്ല ഉദ്ദേശമല്ല ഉള്ളതെന്നും മന്ത്രി പറഞ്ഞു.
The post പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ്; അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും; താലൂക്ക് തല പരിശോധന നടത്തി കൂടുതല്‍ സീറ്റ് അനുവദിക്കുമെന്ന് സര്‍ക്കാർ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]