ചെറുപുഴ (കണ്ണൂർ)∙ ഒരു കിലോഗ്രാം പച്ചത്തേങ്ങയ്ക്ക് 75 രൂപ. വിപണിവിലയെക്കാൾ ഒരു രൂപ അധികം നൽകി കേരഫെഡ് കർഷകരിൽനിന്നു പച്ചത്തേങ്ങ സംഭരണം തുടങ്ങിയപ്പോൾ തേങ്ങയെത്തിയത് റെക്കോർഡ് വിലയിൽ.
ചെറുപുഴയിൽ പ്രവർത്തനം ആരംഭിച്ച കേരഫെഡിന്റെ പച്ചത്തേങ്ങ സംഭരണകേന്ദ്രത്തിലാണ് ഇന്നലെ കർഷകർക്ക് 75 രൂപ നൽകിയത്. അതേസമയം ഒരു ലീറ്റർ വെളിച്ചെണ്ണയുടെ വില 440 രൂപയിലെത്തി. വെളിച്ചെണ്ണയുൽപാദനത്തിനുള്ള പച്ചത്തേങ്ങ ലഭിക്കാനുള്ള പ്രതിസന്ധി മറികടക്കാനാണ് കേരഫെഡ് വിപണി വിലയെക്കാൾ കൂടുതൽ വില നൽകി പച്ചത്തേങ്ങ സംഭരിക്കുന്നത്.
< കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി സംഭരണകേന്ദ്രം ഉദ്ഘാടനം ചെയ്തു.
കാസർകോട് മുതൽ തൃശൂർ വരെ പച്ചത്തേങ്ങ സംഭരണം ഉടൻ തുടങ്ങുമെന്നും സംഭരണ ദിവസം തന്നെ കർഷകർക്ക് വില ലഭ്യമാക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് Shutterstock (Jaded Art)ൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]