
പിശകുകളില്ലാത്ത വോട്ടര്‍ പട്ടിക; ബിഎല്‍ഒമാര്‍ക്ക് തിരിഞ്ഞെടുപ്പ് കമ്മിഷന്റെ പരിശീലനം
തിരുവനന്തപുരം ∙ പിശകുകളില്ലാത്ത വോട്ടര്‍ പട്ടിക ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് സംസ്ഥാനത്ത് ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ക്കായി (ബിഎല്‍ഒ) നടത്തുന്ന പരിശീലന പരിപാടി തുടരുന്നു. തിരുവനന്തപുരത്ത് പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന സെഷന് കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ.
രത്തന്‍ യു. കേല്‍ക്കര്‍ സന്ദര്‍ശിച്ചു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിഎല്‍ഒമാരുടെ സജീവമായ പങ്കാളിത്തം പരാതികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. 2025 ജൂലൈ 2 മുതല്‍ 17 വരെ രാജ്യവ്യാപകമായി എല്ലാ നിയമസഭാ മണ്ഡലങ്ങളിലുമായി ഏകദേശം 10.5 ലക്ഷം ബിഎല്‍ഒമാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഫീല്‍ഡ് വെരിഫിക്കേഷന്, യോഗ്യതയില്ലാത്ത എന്‍ട്രികള്‍ തിരിച്ചറിയല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായുള്ള ഏകോപനം തുടങ്ങിയവയെക്കുറിച്ചുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓരോ ബാച്ചിലും ഏകദേശം 50 പേരാണുണ്ടാകുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]