
മാളവികയെ സ്നേഹത്തോടെ വരവേറ്റ് ജന്മനാട്
മടിക്കൈ ∙ 26 വർഷങ്ങൾക്കുശേഷം ദേശീയ വനിതാ ഫുട്ബോൾ ടീമിലെത്തുന്ന മലയാളി താരമായ നീലേശ്വരം ബങ്കളത്തെ പി.മാളവിക തായ്ലൻഡിൽ നടക്കുന്ന ഏഷ്യാകപ്പ് യോഗ്യത മത്സരങ്ങൾ പൂർത്തിയാക്കി നാട്ടിൽ മടങ്ങിയെത്തി. മംഗോളിയക്കെതിരായ തന്റെ കന്നി രാജ്യാന്തര മത്സരത്തിൽ മാളവിക ഗോൾ നേടിയിരുന്നു.
പി.മാളവികയ്ക്കു കാസർകോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജൻ മധുരം നൽകുന്നു.
സ്വപ്നതുല്യമായ വിജയത്തിനുശേഷം ജന്മനാട്ടിലെത്തിയ മാളവികയ്ക്ക് ഉജ്ജ്വല സ്വീകരണമാണ് ഇന്നലെ ലഭിച്ചത്. രാവിലെ 8നു മംഗളുരു വിമാനത്താവളത്തിലെത്തിയ മാളവികയെ സ്വീകരിക്കാൻ അമ്മ മിനിക്കൊപ്പം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത, വൈസ് പ്രസിഡന്റ് വി.പ്രകാശൻ, സ്ഥിരസമിതി അധ്യക്ഷൻ ടി.രാജൻ എന്നിവരും കുടുംബാംഗങ്ങളും കാത്തുനിന്നു.
കാസർകോട്ടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ മാളവികയ്ക്കു സ്വീകരണമൊരുക്കി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.പി.സതീഷ് ചന്ദ്രൻ, ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ എംഎൽഎ, സി.എച്ച്.കുഞ്ഞമ്പു എംഎൽഎ എന്നിവർ ചേർന്നു മാളവികയെ സ്വീകരിച്ചു.
മാളവികയെക്കുറിച്ചു വന്ന പത്രവാർത്തകൾ ആലേഖനം ചെയ്ത ശിൽപത്തിന്റെ അവസാന മിനുക്കുപണിയിൽ ശിൽപി മധു ബങ്കളം. ഫുട്ബോൾ പ്രേമികളായ പ്രവാസികളുടെ കൂട്ടായ്മയായ എൻആർഐ ഫോറത്തിനായാണു വ്യത്യസ്തമായ ശിൽപമൊരുക്കിയത്.
‘മാളവിക എന്ന മിന്നൽവള’ എന്ന തലക്കെട്ടോടെ മനോരമ പ്രസിദ്ധീകരിച്ച മെട്രോ കവർ അടക്കമുള്ള പത്രവാർത്തകൾ ശിൽപത്തിലുണ്ട്.
നീലേശ്വരത്ത് എത്തിയ മാളവികയെ മടിക്കൈ മേക്കാട്ട് നാട്ടുകാരും ജനപ്രതിനിധികളും സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത പുഷ്പഹാരമണിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് കെ.വി.ശ്രീലത, കെ.നാരായണൻ, കെ.സുജാത, കെ.പ്രഭാകരൻ, കാഞ്ഞിരക്കാൽ പ്രഭാകരൻ, ബി.ബാലൻ, പ്രഫ.വി കുട്ട്യൻ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]