
പാലക്കാട് ജില്ലയിൽ ഇന്ന് (08-07-2025); അറിയാൻ, ഓർക്കാൻ
പഠനോപകരണ വിതരണം
അനങ്ങനടി∙ സാമന്തസമാജം കോതകുറുശ്ശി യൂണിറ്റ് വിദ്യാർഥികൾക്കു പഠനോപകരണങ്ങൾ വിതരണം ചെയ്തു. മുതിർന്ന അംഗം കെ.അജയകുമാർ ഉദ്ഘാടനം ചെയ്തു. കെ.വി.രവീന്ദ്രൻ ഏറാടി അധ്യക്ഷനായി. സെക്രട്ടറി കെ.എം.ഉണ്ണിക്കൃഷ്ണൻ, പി.ധന്യശ്രീ സുരേഷ്, കെ.ശ്രീജേഷ് എന്നിവർ പ്രസംഗിച്ചു.
സീറ്റ് ഒഴിവ്
ഷൊർണൂർ ∙ കുളപ്പുള്ളി എസ്എൻ ട്രസ്റ്റ് കോളജിൽ അഞ്ചാം സെമസ്റ്റർ ബിഎസ്സി ഫിസിക്സ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർഥികൾ ഇന്ന് രാവിലെ 10 മണിക്ക് അനുബന്ധരേഖകൾ സഹിതം കോളജ് ഓഫിസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കൂടിക്കാഴ്ച 11ന്
ആലത്തൂർ ∙ ഗവ.ഗേൾസ് ഹൈസ്കൂളിൽ എഫ്ടിസിഎമ്മിന്റെ താൽക്കാലിക ഒഴിവിലേക്കു ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 11നു രാവിലെ 11ന്.
അധ്യാപക ഒഴിവ്
കുഴൽമന്ദം∙ വെള്ളപ്പാറയിലെ ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി മലയാളം തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 10നു രാവിലെ 10.30നു സ്കൂൾ ഓഫിസിൽ.കൊടുവായൂർ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്കുള്ള കൂടിക്കാഴ്ച 11നു രാവിലെ 10.30നു സ്കൂളിൽ നടക്കും.
സ്പോട്ട് അഡ്മിഷൻ
അയിലൂർ∙ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബിഎസ്സി കംപ്യൂട്ടർ സയൻസ് എന്നീ കോഴ്സുകളിലേക്കു ഐഎച്ച്ആർഡി ക്വോട്ടയിൽ 8 മുതൽ 11 വരെ സ്പോട്ട് അഡ്മിഷൻ നടത്തും. ഫോൺ: 8547005029.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]