
മാവിൻചുവടിൽ ഓട്ടുകമ്പനി; പുകക്കുഴൽ തകർന്നുവീണു
കല്ലൂർ ∙ മാവിൻചുവടിൽ ഓട്ടുകമ്പനിയുടെ 120 അടിയോളം ഉയരമുള്ള പുകക്കുഴൽ തകർന്നുവീണു. ഒഴിവായത് വൻ ദുരന്തം.
ലക്ഷ്മീദേവി ടൈൽ വർക്സ് എന്ന സ്ഥാപനത്തിലാണ് അപകടം നടന്നത്. ഇന്നലെ പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം.
പുലർച്ചെ ജോലിക്കാരില്ലാത്ത സമയമായതിനാൽ തൊഴിലാളികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പകൽ സമയത്ത് 15 തൊഴിലാളികളെങ്കിലും ജോലി ചെയ്യുന്ന ഭാഗത്താണ് അപകടമുണ്ടായത്. 120 അടിയോളം ഉയരമുള്ള പുകക്കുഴലിന്റെ 90 അടിയോളം ഭാഗമാണ് തകർന്നുവീണത്.
20 അടിയിലേറെ ഉയരത്തിൽ മാത്രമാണ് ചൂളയുടെയും പുകക്കുഴലിന്റെയും ഭാഗങ്ങൾ ഇപ്പോൾ അവശേഷിക്കുന്നത്. തൃക്കൂർ പഞ്ചായത്ത്, ആരോഗ്യവിഭാഗം, വില്ലേജ്, പൊലീസ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹൻദാസ്, പഞ്ചായത്തംഗം സൈമൺ നമ്പാടൻ, സെക്രട്ടറി വി.വി.പ്രതീഷ്, വില്ലേജ് ഓഫിസർ ആന്റണി ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ ബിജു എന്നിവരും സ്ഥലത്തെത്തി. കമ്പനി കെട്ടിടത്തിന്റെ ബലക്ഷയം പരിശോധിക്കാൻ എൽഎസ്ജിഡി അസി.
എൻജിനീയറെ ചുമതലപ്പെടുത്തിയതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. റിപ്പോർട്ട് വരുന്നതുവരെ കെട്ടിടത്തിൽ മുൻകരുതലോടെ പ്രവർത്തിക്കണമെന്നും നിർദേശമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]