
കോട്ടയം ജില്ലയിൽ ഇന്ന് (08-07-2025); അറിയാൻ, ഓർക്കാൻ
സൗജന്യ സംരംഭകത്വ പരിശീലനം: കോട്ടയം ∙ ജില്ലാ വ്യവസായ കേന്ദ്രം, ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ, ചങ്ങനാശേരി കോമൺ ഫെസിലിറ്റി സർവീസ് സെന്റർ എന്നിവ ചേർന്ന് 21 മുതൽ ഓഗസ്റ്റ് 14 വരെ സൗജന്യ സംരംഭകത്വ പരിശീലനം നൽകുന്നു. ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷന്റെ സ്റ്റാർട്ട് ആൻഡ് ഇംപ്രൂവ് യുവർ ബിസിനസ് പരിപാടി, റബർ, പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിർമാണ പരിശീലനം എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 9446367985.
തൊഴിൽമേള മാറ്റിവച്ചു
കോട്ടയം ∙ എംജി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിൽ 9നു സർവകലാശാലയിൽ നടത്താനിരുന്ന തൊഴിൽമേള 10ലേക്കു മാറ്റി. https://www.empekm.in/mccktm/ എന്ന ലിങ്കിൽ 9നു മുൻപു റജിസ്റ്റർ ചെയ്യണം. 9495628626, 0481-2731025.
അഭിമുഖം 10ന്
കുമാരനല്ലൂർ ∙ ഗവ. യുപി സ്കൂളിൽ നാളെ നടത്താനിരുന്ന എൽപിഎസ്ടി താൽക്കാലിക അധ്യാപകരുടെ അഭിമുഖം 10ന് രാവിലെ 11ന് നടത്തും.
അധ്യാപക ഒഴിവ്
കുറ്റിപ്ലാങ്ങാട് ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം എസ്എസ്ടി കെമിസ്ട്രി അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. 10നു രാവിലെ 10നു സ്കൂൾ ഓഫിസിൽ ഇന്റർവ്യൂ നടക്കും.
ഏറ്റുമാനൂർ∙ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഏറ്റുമാനൂർ (ഹൈസ്കൂൾ വിഭാഗം ) സോഷ്യൽ സയൻസിൽ താൽക്കാലിക അധ്യാപക ഒഴിവ് ഉണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 10ന് രാവിലെ 11ന് അഭിമുഖത്തിന് എത്തണം.
സ്പോട്ട് അഡ്മിഷൻ
കോട്ടയം ∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ എംഎസ്സി ഫിസിക്സ് പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിൽ (എസ്സി-2 എസ്ടി-1) 10നു 12ന് സ്പോട്ട് അഡ്മിഷൻ നടക്കും.
∙ സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് പ്രോഗ്രാമിൽ എസ്സി (2), എസ്ടി (1) വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിൽ 10നു രാവിലെ 10നു സ്പോട്ട് അഡ്മിഷൻ നടക്കും.
വൈദ്യുതി മുടക്കം
തീക്കോയി ∙ തലനാട് ബസ് സ്റ്റാൻഡ്, തലനാട് എസ് വളവ്, തീക്കോയി പള്ളിവാതിൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ ഭാഗികമായി.
പാലാ ∙ ബോയ്സ് ടൗൺ, അല്ലാപ്പാറ, ഞൊണ്ടിമാക്കൽ, കാനാട്ടുപാറ, മുണ്ടാങ്കൽ, പയപ്പാർ ജംക്ഷൻ, മരിയ സദനം, തൂക്കുപാലം, ഡംപിങ് ഗ്രൗണ്ട്, ഇളംതോട്ടം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ.
മീനടം ∙ കല്ലടപ്പടി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും കൊല്ലംപറമ്പ്, വട്ടോലി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
മണർകാട് ∙ തുരുത്തിപ്പടി നമ്പർ 1, നമ്പർ 2, കാലായിപ്പടി, കോളജ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും ഫാൻസി, കെപിഎൽ, മണർകാട് ടൗൺ, ഓഫിസ്, തടത്തിമാക്കൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പൊൻകുന്നം ∙ മഞ്ഞപ്പള്ളിക്കുന്ന്, കോസ്മോ എന്നിവിടങ്ങളിലെ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
ജില്ലാതല ക്വിസ് 12ന്
കോട്ടയം ∙ പി.എൻ.പണിക്കർ വായനമാസാചരണത്തിന്റെ ഭാഗമായി 12ന് ജില്ലാതല ക്വിസ് മത്സരം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂളിൽ രാവിലെ 10നു നടക്കും.
സർക്കാർ, എയ്ഡഡ് സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് പ്രധാനാധ്യാപകന്റെ സാക്ഷിപത്രവുമായി രണ്ട് കുട്ടികൾക്ക് പങ്കെടുക്കാം. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. 11ന് വൈകിട്ട് 5 വരെ പേര് റജിസ്റ്റർ ചെയ്യാം. ഫോൺ: 9447130346.
ഓൺലൈൻ പരിശീലനം
കോട്ടയം ∙ റബറിനു വളമിടുന്നതിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയ്നിങ് ഓൺലൈൻ പരിശീലനം നടത്തുന്നു. 9ന് രാവിലെ 10.30 മുതൽ 12.30 വരെയാണ് പരിശീലനം. ഫോൺ: 9495928077.
ഗതാഗതം തടസ്സപ്പെടും
കറുകച്ചാൽ ∙ സെൻട്രൽ ജംക്ഷനിൽ ടൈൽ പാകുന്നതിനാൽ ഇന്നു രാവിലെ മുതൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]