
ആരോഗ്യ സംവിധാനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ ഇന്ത്യ എഐ ഉപയോഗിച്ചു; ബ്രിക്സ് ഉച്ചകോടിയിൽ മോദി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റിയോ ഡി ജനീറോ ∙ ആരോഗ്യ സംവിധാനങ്ങളും കാലാവസ്ഥാ നിരീക്ഷണങ്ങളും കൂടുതൽ ഫലപ്രദമാക്കുന്നതിന് ഇന്ത്യ നിർമിത ബുദ്ധി (എഐ) പോലുള്ള സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു
‘പരിസ്ഥിതി, സിഒപി30, ആഗോള ആരോഗ്യം’ എന്ന വിഷയത്തെക്കുറിച്ചുള്ള സെഷനിൽ പ്രധാനമന്ത്രി മോദി ആരോഗ്യം, കാലാവസ്ഥ, പരിസ്ഥിതി എന്നിവ മെച്ചപ്പെടുത്തുന്നതിൽ ഇന്ത്യയുടെ ശ്രമങ്ങൾ അവതരിപ്പിച്ചു. ‘‘ഇത്തരത്തിലുള്ള ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരത് ആരംഭിച്ചതിൽ ഇന്ത്യ അഭിമാനിക്കുന്നു. ആരോഗ്യ സംവിധാനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് സാങ്കേതികവിദ്യയുടെ ശക്തി ഞങ്ങൾ പ്രയോജനപ്പെടുത്തി,” എന്നും എക്സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. 21-ാം നൂറ്റാണ്ടിൽ സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് പ്രധാനമായും മോദി സംസാരിച്ചത്. “ജനങ്ങളുടെ പുരോഗതിയും ക്ഷേമവും പ്രധാനമായും സാങ്കേതികവിദ്യയെ, പ്രത്യേകിച്ച് നിർമിത ബുദ്ധിയെ ആശ്രയിച്ചിരിക്കുന്നു,” പ്രസംഗത്തിൽ മോദി പറഞ്ഞു. അതേസമയം, ഈ സാങ്കേതിക സംവിധാനങ്ങളുടെ ധാർമിക ഉപയോഗത്തിന്റെ ആവശ്യകതയും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.