
വൃക്കയില് മുഴ: ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടി യുവാവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ വൃക്കയിലെ മുഴ നീക്കം ചെയ്യുന്ന അടിയന്തര ശസ്ത്രക്രിയയ്ക്കു പണമില്ലാതെ നട്ടം തിരിയുകയാണ് റാന്നി–പെരുനാട് മാമ്പാറ കൊണ്ടമണ്ടയ്ക്കൽ രമ ഭവനിൽ രഞ്ജീഷ് (45). അസഹ്യമായ ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് റാന്നി താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. മരുന്നു കഴിച്ചിട്ടും കുറവില്ലാതെ വന്നതോടെ സ്കാൻ ചെയ്തപ്പോൾ ശ്വാസകോശത്തിൽ രക്തം കട്ടിയായി കിടക്കുന്നതു കണ്ടു. ചികിത്സ നടത്തിയിയിട്ടും ഭേദമാകാത്തതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അവിടെ നടത്തിയ സ്കാനിങ്ങിലും മറ്റു പരിശോധനയിലുമാണ് വൃക്കയിൽ വലിയ മുഴ ഉള്ളതായി കണ്ടെത്തിയത്.
നാലാമത്തെ സ്റ്റേജിൽ എത്തിയതിനാൽ അടിയന്തരമായി ശസ്ത്രക്രിയ നടത്തി നീക്കം ചെയ്യണമെന്ന് ഡോക്ടർ നിർദേശിച്ചു. ശ്വാസകോശത്തിൽ രക്തം കട്ടിയായി കിടക്കുന്നതിനാൽ ശസ്ത്രക്രിയ അതിസങ്കീർണമാണെന്നും ഡോക്ടർമാർ പറഞ്ഞു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ 16നാണ് ശസ്ത്രക്രിയ. 13ന് ആശുപത്രിയിൽ പ്രവേശിക്കണം. 4 ലക്ഷം രൂപ വേണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞിട്ടുണ്ട്. കാലിലെ വെരിക്കോസ് വെയിൻ പൊട്ടിയതിനാൽ 16 വർഷമായി ഒരു ജോലിയും ചെയ്യാൻ കഴിയാതെ വിഷമിക്കുമ്പോഴാണ് ഈ രോഗം പിടിപെടുന്നത്. സ്കൂളിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളാണ് ഉള്ളത്. മറ്റു വരുമാനമാർഗം ഒന്നും ഇല്ലാത്തതിനാൽ സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം.
രഞ്ജീഷിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, റാന്നി–പെരുനാട് ശാഖ
അക്കൗണ്ട് നമ്പർ : 2081907860
ഐഎഫ്എസ്സി കോഡ് : CBIN0280943
ഫോൺ നമ്പർ : 8086471820