
‘ഈ സിരകളിലൊഴുകുന്ന രക്തം ഞങ്ങളുടെ നേതാവിനുള്ളത്’; സംഘർഷത്തിന് ശേഷം ആദ്യമായി പൊതുപരിപാടിക്കെത്തി ഖമനയി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ടെഹ്റാൻ ∙ പന്ത്രണ്ട് ദിവസം നീണ്ടുനിന്ന സംഘർഷത്തിനൊടുവിൽ ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്ത് പരമോന്നത നേതാവ് . ടെഹ്റാനിൽ നടന്ന മതചടങ്ങിലാണ് അദ്ദേഹം പങ്കെടുത്തതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കറുത്ത വസ്ത്രം ധരിച്ചാണ് ഖമനയി എത്തിയത്. പരിപാടിക്കെത്തിയ ആൾക്കൂട്ടത്തെ ഖമനയി അഭിസംബോധന ചെയ്യുന്നത് വിഡിയോയിൽ കാണാം.
‘ഈ സിരകളിലൊഴുകുന്ന രക്തം, അത് ഞങ്ങളുടെ നേതാവിനുള്ളതാണ്’ എന്ന് തടിച്ചുകൂയി ജനം മുഷ്ടിചുരുട്ടി ഉറക്കെ വിളിച്ചുപറയുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ടെഹ്റാനിലെ ഇമാം ഖമനയി മോസ്കിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് X/Tasnimnews_Fa ൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.