
‘കാലാവധി കഴിഞ്ഞിട്ടും ഡി.വൈ.ചന്ദ്രചൂഡ് ഔദ്യോഗിക വസതിയിൽ തുടരുന്നു, എത്രയും വേഗം ഒഴിയണം’: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ മുൻ ചീഫ് ജസ്റ്റിസ് കാലാവധി കഴിഞ്ഞിട്ടും ഔദ്യോഗിക വസതിയിൽ താമസിക്കുകയാണെന്നും വസതി ഒഴിയണമെന്നും ആവശ്യപ്പെട്ട് ഭരണവിഭാഗം കത്തെഴുതി. ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായി ഉൾപ്പെടെ 33 ജഡ്ജിമാരാണ് നിലവിൽ സുപ്രീം കോടതിയിലുള്ളത്.
നാല് ജഡ്ജിമാർക്ക് ഇതുവരെ സർക്കാർ താമസസൗകര്യം ലഭിച്ചിട്ടില്ല. ഇവരിൽ മൂന്നു പേർ സുപ്രീം കോടതിയുടെ അപ്പാർട്മെന്റിലും ഒരാൾ ഗസ്റ്റ് ഹൗസിലുമാണ് താമസിക്കുന്നതെന്ന് ഉന്നത വൃത്തങ്ങൾ എൻഡിടിവിയോട് പറഞ്ഞു. കൃഷ്ണമേനോൻ മാർഗിലാണ് ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്നത്.
ഡി.വൈ.ചന്ദ്രചൂഡ് 2024 നവംബർ 10നാണ് വിരമിച്ചത്. ചീഫ് ജസ്റ്റിസ് വിരമിച്ചതിന് ശേഷം ആറു മാസം വരെ വാടകയില്ലാതെ ഔദ്യോഗിക വസതിയിൽ താമസിക്കാം. എന്നാൽ, ജസ്റ്റിസ് ചന്ദ്രചൂഡ് 7 മാസത്തിലേറെയായി ഈ വസതിയിൽ താമസിക്കുകയാണ്. അദ്ദേഹത്തിന്റെ പിൻഗാമികളായ മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയും ചീഫ് ജസ്റ്റിസിന്റെ ഒദ്യോഗിക വസതിയിലേക്ക് മാറിയിരുന്നില്ല.
വ്യക്തിപരമായ ചില സാഹചര്യങ്ങളാണ് താമസിക്കാൻ കാരണമെന്നും ഇത് സുപ്രീംകോടതി ഭരണവിഭാഗത്തെ അറിയിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായിയുമായി താൻ സംസാരിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകുമെന്ന് അദ്ദേഹത്തിന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.