
ധോണിയിൽ കാട്ടാന പശുവിനെ കുത്തിക്കൊന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ ധോണിയിൽ കാട്ടാന പശുവിനെ കുത്തി കൊന്നു. മേലെ ധോണി വരക്കുളത്ത് ക്ഷീര കർഷകൻ ആർ.ശശിയുടെ പശുവിനെയാണ് ഇന്നലെ രാവിലെ കാട്ടാന കുത്തി കൊന്നത്. കാട്ടാനയെ നാട്ടുകാരും വനംവകുപ്പും ചേർന്നു വരക്കുളത്തെ കാട്ടിലേക്കു തുരത്തി.സമീപത്തെ പറമ്പിൽ പശുവിനെ മേയാൻ വിട്ടതായിരുന്നു. പശുവിനു വെള്ളം കൊടുക്കാൻ പോയപ്പോഴാണു പശു ചത്തു കിടക്കുന്നതു കണ്ടത്. ദൂരെ കാട്ടാനയുമുണ്ടായിരുന്നു.
പശുവിന്റെ ദേഹത്ത് ആന കുത്തിയതിന്റെയും ചവിട്ടിയതിന്റെയും പാടുകളുണ്ട്. ശശിയുടെ ആകെയുള്ള ഉപജീവന മാർഗമാണിത്. നേരത്തെ ശശിയുടെ ഒരു പശുവിനെ പുലി പിടിച്ചിരുന്നു. ഇനി ഒരു പശു മാത്രമാണു ശശിക്കു ബാക്കിയുള്ളത്. ഒറ്റയാനാണു ധോണിയിലെ ജനവാസ മേഖലയിലെത്തിയിട്ടുള്ളത്. ടി.സി.രാമകൃഷ്ണന്റെ നൂറിലേറെ വാഴകളും തെങ്ങും നശിപ്പിച്ചു. പറമ്പിലെ വേലിയും നശിപ്പിച്ചു. മേലെ ധോണിയിൽ പി.സുരേഷിന്റെ വീട്ടുമുറ്റത്തു വരെ കാട്ടാനയെത്തി. നാട്ടുകാർ ബഹളം വച്ചതോടെ ഇവ അരിമണി ഭാഗത്തേക്കു പോയി.