
തുറന്നുകൊടുക്കാതെ മെഡിക്കൽ കോളജിലെ കന്റീൻ കം അതിഥി മന്ദിരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അമ്പലപ്പുഴ ∙ വണ്ടാനം ടിഡി മെഡിക്കൽ കോളജിന് പിന്നിൽ രണ്ടുകോടി രൂപ ചെലവിൽ നിർമിച്ച് ഉദ്ഘാടനം ചെയ്ത കന്റീൻ കം അതിഥി മന്ദിരം ഇനിയും തുറന്നു കൊടുത്തിട്ടില്ല.മന്ത്രി വീണാ ജോർജ് 2024 സെപ്റ്റംബർ 26നാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. 55 വർഷത്തിലേറെ പഴക്കുള്ളതാണ് നിലവിലെ കന്റീൻ കെട്ടിടം. ഈ കെട്ടിടം അറ്റകുറ്റപ്പണി നടത്തണമെന്ന് രണ്ടുവർഷം മുൻപ് പൊതുമരാമത്ത് വകുപ്പ് നിർദേശിച്ചതാണ്. നാളിതു വരെ ഒന്നും ചെയ്തില്ല.2019ൽ നിർമാണം തുടങ്ങിയ കന്റീൻ കം അതിഥി മന്ദിരം 2024ൽ പൂർത്തിയായി. പരീക്ഷ ഡ്യൂട്ടിക്ക് എത്തുന്ന അധ്യാപകർക്ക് താമസിക്കുന്നതിനു കൂടിയാണ് അതിഥി മന്ദിരം നിർമിച്ചത്.
ഡ്യൂട്ടിക്കു വരുന്ന മറ്റു കോളജുകളിലെ അധ്യാപകരെ കോളജിനു പുറത്തുള്ള ലോഡ്ജുകളിൽ താമസിപ്പിക്കുന്നു. ഈ ഇനത്തിൽ സർക്കാരിന് ചെലവും ഉണ്ടാകുന്നു. കോളജിൽ നിർമാണം പൂർത്തിയായ അതിഥി മന്ദിരം ഉള്ളപ്പോഴാണ് അധ്യാപകർക്ക് ലോഡ്ജുകളിൽ താമസം ഒരുക്കി അധികച്ചെലവു വരുത്തി വയ്ക്കുന്നത്.