
അക്രമ രാഷ്ട്രീയത്തിന്റെ ഇര, അതിജീവനത്തിന്റെ പ്രതീകം: ഡോ. അസ്ന വിവാഹിതയായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ∙ ബോംബേറിൽ, ആറു വയസ്സുള്ളപ്പോൾ കാൽ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി. ഷാർജയിൽ എൻജിനീയറായ ആലക്കോട് അരങ്ങം വാഴയിൽ നിഖിലാണ് വരൻ. 2000 സെപ്റ്റംബർ 27നു നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെയുണ്ടായ രാഷ്ട്രീയ സംഘർഷത്തിനിടെ എറിഞ്ഞ ബോംബ് വീണാണു ചെറുവാഞ്ചേരി പൂവത്തൂരിലെ തരശിപറമ്പത്ത് വീട്ടിൽ അസ്നയ്ക്ക് കാൽ നഷ്ടമായത്.
വീട്ടുമുറ്റത്തു കളിക്കുമ്പോഴാണ് ബോംബ് വന്നു വീണത്. അസ്നയുടെ മാതാവ് ശാന്തയ്ക്കും സഹോദരനും പരുക്കേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ അസ്നയുടെ കാൽ ചികിത്സയ്ക്കിടെ മുട്ടിനു കീഴെ വച്ച് മുറിച്ചു മാറ്റുകയായിരുന്നു. പിന്നീട് കൃത്രിമ കാലുമായാണു ജീവിതം മുന്നോട്ടുകൊണ്ടുപോയത്. അക്രമരാഷ്ട്രീയത്തിന്റെ ഇരയായ അസ്ന പിന്നീട് അതിജീവനത്തിന്റെ പ്രതീകമാവുകയായിരുന്നു
കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നാണ് അസ്ന എംബിബിഎസ് നേടിയത്. ഇതിനിടെ സ്വന്തം പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തിലും ഡോക്ടറായി സേവനം അനുഷ്ഠിച്ചു. നിലവിൽ വടകരയിലെ ക്ലിനിക്കിൽ ഡോക്ടറാണ് അസ്ന. അസ്നയുടെ വീട്ടിൽ വച്ചായിരുന്നു വിവാഹം.