
വിദ്യാലയ പരിസരത്ത് വിതരണം ചെയ്യാൻ എത്തിച്ച 40.2 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വണ്ടൂർ ∙ വിദ്യാലയ മൈതാനത്തിന് സമീപം വാഹന പരിശോധനയ്ക്കിടെ 40.2 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കൂരാട് തെക്കുംപുറം മരുതത്ത് അബ്ദുൽ ലത്തീഫ് (27) ആണ് അറസ്റ്റിലായത്. ആദ്യം ഇയാളുടെ പോക്കറ്റിൽ നിന്ന് കുറഞ്ഞ അളവിലുള്ള കഞ്ചാവ് പിടികൂടി. തുടർന്ന് നടന്ന പരിശോധനയിലാണ് ഉൾവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.
വണ്ടൂർ പൊലീസ് ഇൻസ്പെക്ടർ എൻ. ദീപകുമാർ, എസ്ഐ എം.ആർ. സജി, സിപിഒമാരായ വി.കെ.അഭിജിത്ത്, ശരൺ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രദേശത്ത് വിദ്യാലയ പരിസരങ്ങളിലും ബസ് സ്റ്റാന്റുകളിലും വലിയ കെട്ടിടങ്ങളുടെ ആളൊഴിഞ്ഞ ഭാഗങ്ങളിലും ഇടവഴികളിലും ലഹരി വിൽപ്പന സംഘങ്ങൾ പെരുകുന്നതായി സൂചനയുണ്ട്. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അധികൃതർ പരിശോധന ശക്തമാക്കിയിട്ടുണ്ട്.