
റോഡിലെ കുഴി: വടകരയിൽ സൂചനാ പണിമുടക്ക് ബസ് സമരം; ജനം വലഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടകര/കുറ്റ്യാടി ∙ വടകര താലൂക്കിൽ ബസ് ജീവനക്കാരുടെ സംയുക്ത യൂണിയൻ നടത്തിയ പണിമുടക്കിൽ ജനം വലഞ്ഞു. ദേശീയപാതയിലെ കുഴികൾ കാരണം ബസ് സർവീസ് നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സൂചനാ സമരം നടത്തിയത്.വടകര കേന്ദ്രീകരിച്ചുള്ള എല്ലാ ബസുകളും സമരത്തിൽ പങ്കെടുത്തു. തലശ്ശേരി – കോഴിക്കോട് റൂട്ടിലെ ബസുകൾ പയ്യോളി വരെയും മാഹി വരെയും എത്തി മടങ്ങി.നഗരത്തിലെ 2 ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് ചില സ്ഥലങ്ങളിലേക്ക് മാത്രം ജീപ്പ് സർവീസ് നടത്തി. കോഴിക്കോട് – തലശ്ശേരി റൂട്ടിൽ കെഎസ്ആർടിസി ബസ് ഓടിയെങ്കിലും വൻ തിരക്കായിരുന്നു. വൈകിട്ടു ജീപ്പുകൾ നിർത്തിയതോടെ യാത്രക്കാർ ബുദ്ധിമുട്ടി. കുഴികൾ ഉടൻ അടച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്താനാണ് യൂണിയനുകളുടെ തീരുമാനം.
രാവിലെ വടകര – കൊയിലാണ്ടി റൂട്ടിലെ ഒരു ബസ് സർവീസ് നടത്തിയത് സംഘർഷത്തിനിടയാക്കി. മറ്റു ബസുകളിലെ ജീവനക്കാർ തടഞ്ഞപ്പോൾ പൊലീസ് എത്തി രംഗം ശാന്തമാക്കുകയായിരുന്നു.കുറ്റ്യാടി, നാദാപുരം, വടകര, തലശ്ശേരി ഭാഗങ്ങളിലെ യാത്രക്കാരും വലഞ്ഞു. തൊട്ടിൽപാലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു സാധാരണ സർവീസുകൾക്ക് പുറമേ ഇരുപതോളം അധിക സർവീസുകൾ വടകര റൂട്ടിൽ നടത്തി.തൊട്ടിൽപാലം തലശ്ശേരി റൂട്ടിലും സ്വകാര്യ ബസുകൾ ഓടിയില്ല.കുറ്റ്യാടിയിൽ നിന്നു തൊട്ടിൽപാലം, കക്കട്ടിൽ, മൊകേരി, നാദാപുരം ഭാഗങ്ങളിലേക്ക് ഓട്ടോയും ടാക്സികളും സമാന്തര സർവീസ് നടത്തിയത് ജനങ്ങൾക്ക് ആശ്വാസമായി.