
പൊളിക്കാൻ പറഞ്ഞ കെട്ടിടത്തിൽ ബസ് സ്റ്റാൻഡ് പ്രവർത്തനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാനന്തവാടി ∙ കാലപ്പഴക്കമേറിയതിനാൽ പൊളിച്ചുനീക്കണമെന്ന് നഗരസഭ ശുപാർശ ചെയ്ത കെട്ടിടത്തിലാണ് ഇപ്പോഴും മാനന്തവാടി ബസ് സ്റ്റാൻഡിന്റെ പ്രവർത്തനം. അരനൂറ്റാണ്ടോളം പഴക്കമുള്ള നഗരസഭാ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്ന് വീഴുന്നത് വഴിയാത്രക്കാർക്ക് വെല്ലുവിളിയായിരുന്നു. നഗരസഭ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ കമ്പി വലകൾ സ്ഥാപിച്ചാണ് അപകട ഭീഷണി ഒഴിവാക്കിയത്. സ്ത്രീകളുടെ ശുചിമുറിയിലും പൊലീസ് സഹായ കേന്ദ്രത്തിലും കോൺക്രീറ്റ് അടർന്ന് വീണിട്ടുണ്ട്. യാത്രക്കാർ ബസ് കാത്ത് നിൽക്കുന്ന ഭാഗം മഴയിൽ ചോർന്നൊലിക്കുകയാണ്. 1978ൽ മാവറ വർക്കി പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോഴാണ് നിലവിലുള്ള ബസ് സ്റ്റാൻഡ് നിർമിച്ചത്.കാലപ്പഴക്കത്താൽ അപകട ഭീഷണിയിലായ ബസ് സ്റ്റാൻഡ് പൊളിച്ച് നീക്കണമെന്ന് മാനന്തവാടി നഗരസഭാ എൻജിനീയർ ശുപാർശ ചെയ്തിരുന്നു. മാർച്ച് 31ന് ശേഷം കെട്ടിടം കൈവശം വച്ചവരിൽ നിന്ന് വാടകയും ഇൗടാക്കുന്നില്ല.ബദൽ മാർഗം കണ്ടെത്താതെ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നു. ഇക്കാര്യത്തിൽ സർവകക്ഷി യോഗം വിളിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന നിലപാടിലാണ് ഇപ്പോൾ നഗരസഭാ അധികൃതർ.