
ഉരുൾപൊട്ടൽ ബാധിതർക്ക് ചെലവഴിച്ചത് 108.21 കോടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ ഇതുവരെ ചെലവഴിച്ചത് 108.21 കോടി രൂപ. എൽസ്റ്റൺ എസ്റ്റേറ്റിൽ ഭൂമി ഏറ്റെടുത്തതിന് 43.77 കോടി രൂപയും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കായി (220) 13.3 കോടിയും നൽകി.വീടിനു പകരം 15 ലക്ഷം രൂപ വീതം 104 പേർക്ക് 15.6 കോടി രൂപ ധനസഹായം നൽകി. ജീവിതോപാധിയായി 1133 പേർക്ക് 10.1 കോടിയും ടൗൺഷിപ് സ്പെഷൽ ഓഫിസ് പ്രവർത്തനത്തിന് 20 കോടിയും അനുവദിച്ചു. അടിയന്തിര ധനസഹായമായി 1.3 കോടി രൂപയും വാടകയിനത്തിൽ 4.3 കോടി രൂപയും നൽകി. പരുക്കു പറ്റിയവർക്ക് 18.86 ലക്ഷം രൂപയും സംസ്കാര ചടങ്ങുകൾക്കായി 17.4 ലക്ഷവും വിനിയോഗിച്ചു.കുടുംബശ്രീയുടെ മൈക്രോ പ്ലാൻ നടപ്പാക്കുന്നതിന് 3.6 കോടി രൂപ അനുവദിച്ചതായി കലക്ടറേറ്റിൽ നടന്ന അവലോകനയോഗത്തിൽ മന്ത്രി കെ. രാജൻ പറഞ്ഞു.
ലാപ്ടോപ് വിതരണം ചെയ്തു
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമേഖലയിലെ വിദ്യാർഥികൾക്കുള്ള ലാപ്ടോപ് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു.എസ്എസ്എൽസി, പ്ലസ്ടു, എംബിഎ, സിഎംഎ കോഴ്സുകളിൽ പഠിക്കുന്ന 10 കുട്ടികൾക്കാണ് ആദ്യഘട്ടമായി ലാപ്ടോപ് വിതരണം ചെയ്തത്.ദുരന്തബാധിത മേഖലയിലെ 250 വിദ്യാർഥികൾക്കാണ് സിഎസ്ആർ ഫണ്ടിൽനിന്ന് ലാപ്ടോപ് നൽകുക.മറ്റു വിദ്യാർഥികൾക്ക് കലക്ടറേറ്റിൽനിന്ന് ലാപ്ടോപ് വിതരണം ചെയ്യും