
5 മണിക്കൂർ പരോൾ; പൊലീസ് കാവലിലെത്തി വിവാഹം കഴിച്ച് ഗുണ്ടാ നേതാവ്, ശേഷം ജയിലിലേക്ക് മടക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഡൽഹി∙ 5 മണിക്കൂർ പരോളിനിറങ്ങി വിവാഹിതനായി കുപ്രസിദ്ധ ഗുണ്ടാ നേതാവ് അമിത് ദബാങ്. തിഹാർ ജയിലിൽ കഴിയുന്ന ഇയാൾക്ക് വിവാഹത്തിനു വേണ്ടി കോടതി 5 മണിക്കൂർ പരോൾ അനുവദിച്ചിരുന്നു. വിവാഹത്തിനു ഡൽഹിയിലെ നിരവധി ഗുണ്ടാ സംഘങ്ങൾ എത്താൻ സാധ്യതയുണ്ടെന്ന സൂചനയെത്തുടർന്ന് കനത്ത കാവലിലാണ് അമിത്തിനെ വിവാഹ പന്തലിൽ എത്തിച്ചത്.
രാജസ്ഥാൻ സ്വദേശിനിയാണ് അമിത്തിന്റെ വധു. താജ്പൂർ ഗ്രാമത്തിലായിരുന്നു വിവാഹം. അമിത് അംഗമായ തില്ലു താജ്പുരിയ ഗുണ്ടാ സംഘത്തിന്റെ ശക്തികേന്ദ്രമായാണ് ഈ ഗ്രാമം കണക്കാക്കപ്പെടുന്നത്. വിവാഹശേഷം അമിത് ദബാങ്, ജയിലിലേക്കു മടങ്ങിയെന്നാണു വിവരം.
2023ൽ തില്ലു സംഘത്തിന്റെ നേതാവ് സുനിൽ ബല്യാൻ തിഹാർ ജയിലിൽ വച്ച് മർദനമേറ്റു മരിച്ചതിനു പിന്നാലെയാണ് അമിത് ദബാങ്, സംഘത്തിന്റെ നേതൃത്വം ഏറ്റെടുത്തത്. പിന്നീട് സുനിൽ ബല്യാനെ കൊലപ്പെടുത്തിയതിനു പ്രതികാരം ചെയ്യുന്നതിനായി എതിർ സംഘമായ ഗോഗിയിലെ ഒരു അംഗത്തെ വധിക്കാൻ ആസൂത്രണം ചെയ്തതിന് അമിത് അറസ്റ്റിലായി. നിരവധി കേസുകളിലും പ്രതിയാണ് അമിത് ദബാങ്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Shutterstock (FotoDax) ൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.