
കോഴിക്കോട് ∙ ആഗോള തലത്തില്‍ 13 രാജ്യങ്ങളിലായി 400-ലധികം ഷോറൂമുകളുള്ള ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഹൈദരാബാദില്‍ അത്യാധുനിക ഇന്റഗ്രേറ്റഡ് ആഭരണ നിര്‍മ്മാണ കേന്ദ്രം ആരംഭിച്ചു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് അത്യാധുനിക ഇന്റഗ്രേറ്റഡ് ആഭരണ നിര്‍മ്മാണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
കമ്പനിയുടെ വളര്‍ച്ചാ പാതയില്‍ സുപ്രധാന നാഴികക്കല്ലായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ഈ ആഭരണ നിര്‍മ്മാണ കേന്ദ്രം രംഗറെഡ്ഡി ജില്ലയിലെ മഹേശ്വരം ജനറല്‍ പാര്‍ക്കിലാണ് സ്ഥിതി ചെയ്യുന്നത്. തെലങ്കാനയില്‍ നിക്ഷേപം 3.45 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇന്റഗ്രേറ്റഡ് ആഭരണ നിര്‍മ്മാണ കേന്ദ്രത്തില്‍ ആഭരണ ഡിസൈനിങ്, സ്വര്‍ണ്ണം, ഡയമണ്ട്, പ്ലാറ്റിനം മറ്റ് വിലപിടിപ്പുള്ള ലോഹങ്ങള്‍ എന്നിവയിലെ ആഭരണങ്ങളുടെ നിര്‍മ്മാണം, എല്ലാ തരത്തിലും ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനുള്ള സംവിധാനങ്ങള്‍, റിഫൈനിങ്, ഹാള്‍മാര്‍ക്കിങ്, വെയര്‍ഹൗസിങ്, സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നിവ ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ ഒരുക്കിയിരിക്കുന്നു.
മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തെ സംയോജിത നിര്‍മ്മാണ കേന്ദ്രമാണിത്. വര്‍ഷത്തില്‍ 4.7 ടണ്ണിലധികം സ്വര്‍ണ്ണാഭരണങ്ങളും 1.8 ലക്ഷം കാരറ്റ് വജ്രാഭരണങ്ങളും ഉത്പാദിപ്പിക്കാനുള്ള ശേഷി ഈ കേന്ദ്രത്തിനുണ്ട്. റിഫൈനറിക്ക് 78 ടണ്‍ വാര്‍ഷിക സ്വര്‍ണ്ണ ശുദ്ധീകരണ ശേഷിയുണ്ട്.
തെലങ്കാനയില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് എല്ലാ സൗകര്യവും സംരക്ഷണവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. തെലങ്കാനയില്‍ ഗവണ്മെന്റ് മാറിയാലും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന നയം മാറില്ല.
ഏതു ഗവണ്മെന്റായാലും അതു തുടരുമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണത്തിലെ പോലെ മറ്റു മേഖലകളിലും മലബാര്‍ ഗ്രൂപ്പ് തെലങ്കാനയില്‍ നിക്ഷേപം നടത്തണമെന്ന് ചടങ്ങില്‍ പങ്കെടുത്ത തെലങ്കാന ഐ ടി, വാണിജ്യ-വ്യവസായ മന്ത്രി ഡി.
ശ്രീധര്‍ ബാബു പറഞ്ഞു. എം എല്‍ സി ബൊമ്മ മഹേഷ്കുമാര്‍ ഗൗഡ്, മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം പി.
അഹമ്മദ്, വൈസ് ചെയര്മാന് അബ്ദുള്‍ സലാം കെ.പി, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഇന്ത്യാ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ അഷര്‍.ഒ, മലബാര്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ നിഷാദ് എ.കെ, ഷറീജ് വി എസ്, ഗ്രൂപ്പ് ഡയറക്ടര്‍ അബ്ദുള്ള ഇബ്രാഹിം, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് റീട്ടെയില്‍ ഓപ്പറേഷന്‍സ് ഹെഡ് (കേരളം) അബ്ദുള്‍ ജലീല്‍.ആര്, മാനുഫാക്ച്വറിങ് ഹെഡ് ഫൈസല്‍ എ.കെ, മലബാര്‍ ഗ്രൂപ്പിലെ മറ്റ് സീനിയര്‍ മാനേജ്മെന്റ് ടീം അംഗങ്ങള്‍, തെലങ്കാന സര്‍ക്കാറിലെ വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ആഭരണ നിര്‍മ്മാണത്തിലും മുന്നേറ്റം ലോകത്തിലെ പ്രമുഖ റീട്ടെയില്‍ ജ്വല്ലറി വില്‍പ്പന ഗ്രൂപ്പ് എന്ന നിലയില്‍ മാത്രമല്ല, ആഭരണ നിര്‍മ്മാണത്തിലും വലിയ മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ട് ആഭരണ വ്യവസായത്തില്‍ ഇന്റഗ്രേറ്റഡ് പവര്‍ഹൗസ് എന്ന നിലയിലുള്ള ആഗോള അംഗീകാരം നേടിയെടുക്കാന്‍ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലുമായി സ്ഥാപിച്ചിട്ടുള്ള കമ്പനിയുടെ 14 ആഭരണ നിര്‍മ്മാണ യൂണിറ്റുകളില്‍ സ്വര്‍ണ്ണം, വജ്രം, പ്ലാറ്റിനം തുടങ്ങിയ വിലയേറിയ ലോഹങ്ങളില്‍ ഉപഭോക്താക്കളുടെ താല്പര്യങ്ങള്ക്ക് അനുസൃതമായി അത്യാധുനിക ഡിസൈനുകളിലുള്ള വൈവിധ്യമാര്‍ന്ന അതിമനോഹരമായ ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്.
കമ്പനിയുടെ കീഴില്‍ മുംബൈയിലും കൊല്‍ക്കത്തയിലും ഹൈദരാബാദിലുമുള്ള ഡിസൈന്‍ സ്റ്റുഡിയോ ആഭരണ ഡിസൈനുകളിലെയും നിര്‍മ്മാണത്തിലെയും അതുല്യമായ വൈദഗ്ധ്യത്തെ പ്രതിഫലിപ്പിക്കുന്നു. പ്രതിവര്‍ഷം 40.68 ടണ്ണിലധികം സ്വര്‍ണ്ണാഭരണങ്ങളും 3.61 ലക്ഷത്തിലധികം കാരറ്റ് ഡയമണ്ട് ആഭരങ്ങളും കമ്പനി നിര്‍മ്മിച്ച് വിതരണം ചെയ്യുന്നുണ്ട്.
ഇന്ത്യയില്‍ ഹൈദരാബാദിന് പുറമെ കോഴിക്കോട്, കൊല്‍ക്കത്ത, മുംബൈ, ബംഗളുരു, കോയമ്പത്തൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലും ഇന്ത്യയ്ക്ക് പുറത്ത് യു എ ഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലുമായാണ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന് 14 ആഭരണ നിര്‍മ്മാണ യൂണിറ്റുകളുള്ളത്. ‘പാരമ്പര്യവും കലയും ആധുനികതയും അതിനൊപ്പം കൃത്യതയും സമന്വയിപ്പിക്കുന്ന ഹൈദരാബാദിലെ ഞങ്ങളുടെ അത്യാധുനിക ഇന്റഗ്രേറ്റഡ് ആഭരണ നിര്‍മ്മാണ കേന്ദ്രം ആഭരണ നിര്‍മ്മാണത്തിലെ ഒരു പുതിയ യുഗത്തെ പ്രതിനിധീകരിക്കുന്നതാണെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം പി അഹമ്മദ് പറഞ്ഞു.
ലോകാവസാനം വരെ സ്ത്രീയും പുരുഷനുമുണ്ടാകും അവിടെ സ്നേഹ ബന്ധങ്ങളുണ്ടാകുകയും അതിന്റെ ഭാഗമായി പരസ്പരം സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യും. ഏറ്റവും പവിത്രവും പരിശുദ്ധവുമായ സമ്മാനമാണ് സ്വര്‍ണ്ണം.
‘മലബാര്‍ പ്രോമിസസ്’ എന്ന പേരില്‍ കമ്പനി നല്കുന്ന വാഗ്ദാനങ്ങളില്‍ ആഭരണങ്ങള്‍ക്ക് ആജീവനാന്ത ഫ്രീ മെയിന്റനന്‍സും, എല്ലാ ആഭരണങ്ങള്‍ക്കും ബൈബാക്ക് ഗ്യാരന്റിയും അടക്കം ഉള്‍പ്പെടുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]