
കോട്ടയം ജില്ലയിൽ ഇന്ന് (04-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വികസന സമിതി യോഗം നാളെ
പാലാ ∙ മീനച്ചിൽ താലൂക്ക് വികസന സമിതി യോഗം നാളെ രാവിലെ 10.30നു താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ നടത്തും.
ഡെമോൺസ്ട്രേറ്റർ
പാലാ ∙ ഗവ. പോളിടെക്നിക് കോളജിൽ ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ ഡെമോൺസ്ട്രേറ്റർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ ഇന്നു രാവിലെ 10.30 നു നടത്തുന്ന കൂടിക്കാഴ്ചയിൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
വികസനസമിതി യോഗം നാളെ
കാഞ്ഞിരപ്പള്ളി ∙ താലൂക്ക് വികസനസമിതി യോഗം നാളെ രാവിലെ 10.30നു മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടത്തും. വിവിധ വകുപ്പിലെ കാര്യങ്ങൾ സംബന്ധിച്ച പരാതികൾ താലൂക്ക് ഓഫിസിലോ താലൂക്ക് വികസന സമിതിയിലോ ഹാജരാക്കാം.
വൈദ്യുതി മുടക്കം
കറുകച്ചാൽ ∙ ചമ്പക്കര, ശാന്തിപുരം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ∙ നടയ്ക്കപ്പാടം, കുര്യച്ചൻപടി, നടയ്ക്കപ്പാടം ഹോളോബ്രിക്സ്, ചൂരനോലി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ തൊടി ഗാർഡൻ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും കളരിത്തറ ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ ആശാഭവൻ, കാറ്റാടി, കുതിരപ്പടി ടവർ, പുറക്കടവ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും പുളിമൂട് പാപ്പാഞ്ചിറ, കുതിരപ്പടി, ഏനാച്ചിറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ ഒന്നുവരെയും വൈദ്യുതി മുടങ്ങും.