
ട്രംപിന്റെ ‘ബിഗ്, ബ്യൂട്ടിഫുൾ ബിൽ’ പാസാക്കുന്നതു വൈകിപ്പിക്കാൻ നാടകീയനീക്കം; ഹക്കീം ജെഫ്രീസ് പ്രസംഗിച്ചത് 8 മണിക്കൂർ 46 മിനിറ്റ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഷിങ്ടൻ ∙ പ്രസിഡന്റ് വിവാദ നികുതി ബില്ലിന്റെ വോട്ടിങ്ങിനു മുൻപ് യുഎസ് ജനപ്രതിനിധിസഭയിൽ നാടകീയ രംഗങ്ങൾ. ബിൽ പാസാക്കുന്നതു വൈകിപ്പിക്കാൻ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഹക്കീം ജെഫ്രീസ് പ്രസംഗിച്ചത് 8 മണിക്കൂർ 46 മിനിറ്റ്. യുഎസ് ജനപ്രതിനിധിസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗമെന്ന റെക്കോഡും ഇതോടെ ഹക്കീം ജെഫ്രീസിന്റെ പേരിലായി. 2021 ൽ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് കെവിൻ മക്കാർത്തിയുടെ 8 മണിക്കൂർ 32 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗത്തിന്റെ റെക്കോഡാണ് ഹക്കീം ജെഫ്രീസ് പഴങ്കഥയാക്കിയത്.
പാർട്ടിയുടെ നേതാവിന് പരിധിയില്ലാതെ സംസാരിക്കാൻ അനുവാദം നൽകുന്ന ‘മാജിക് മിനിറ്റ്’ നിയമം ഉപയോഗപ്പെടുത്തിയായിരുന്നു ജെഫ്രീസിന്റെ പ്രസംഗം. ‘ഇത്തരത്തിലുള്ള നേതൃത്വത്തെയല്ല രാജ്യത്തിന് ഇപ്പോൾ ആവശ്യം. പക്ഷെ നമ്മൾക്ക് അതാണ് ലഭിക്കുന്നത്. അരാജകത്വം, ക്രൂരത, അഴിമതി’ – ജെഫ്രീസ് ആരോപിച്ചു.