
ദിഷ കെട്ടിടത്തിൽനിന്ന് വീണുമരിച്ചതിൽ ദുരൂഹതയില്ല; പീഡനം നടന്നതായി സൂചനയില്ല: ആദിത്യ താക്കറയ്ക്ക് ക്ലീൻ ചിറ്റ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുംബൈ∙ ജീവനൊടുക്കിയ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻ മാനേജർ ദിഷ സാലിയാൻ കെട്ടിടത്തിൽ നിന്നു വീണുമരിച്ച സംഭവത്തിൽ ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകൻ മുംബൈ പൊലീസ് ക്ലീൻ ചിറ്റ് നൽകി. സംഭവത്തിൽ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നും പൊലീസ് ബോംബെ ഹൈക്കോടതിയെ അറിയിച്ചു.
മകൾ പീഡനത്തിന് ഇരയായെന്നും ആദിത്യ താക്കറെ ഉൾപ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ദിഷയുടെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദിഷയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണെന്നായിരുന്നു ആരോപണം. എന്നാൽ, കുടുംബാംഗങ്ങളിൽ നിന്നും ജോലിസ്ഥലത്തും നിന്നുമുള്ള സമ്മർദത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പീഡനം നടന്നതായി പോസ്റ്റുമോർട്ടത്തിൽ സൂചനകളില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ദിഷയുടെ കേസിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടും താൻ മൗനം പാലിച്ചെന്നും കഴിഞ്ഞ 5 വർഷമായി ചിലർ തന്റെ പ്രതിഛായ തകർക്കാൻ ശ്രമിക്കുകയാണെന്നും ആദിത്യ താക്കറെ പറഞ്ഞു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് എഎഫ്പിയില് നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.