
പേരാമ്പ്രയില്‍ ഓട്ടോറിക്ഷ അപകടം; 4 പേര്‍ക്ക് പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പേരാമ്പ്ര∙ ഓട്ടോറിക്ഷ അപകടത്തില്‍ 4 പേര്‍ക്ക് പരുക്ക്. വ്യാഴം രാവിലെ പത്തരയോടെയാണ് സംഭവം. കുറ്റ്യാടി ഭാഗത്തു നിന്നും വന്ന ഓട്ടോറിക്ഷ പേരാമ്പ്ര മാര്‍ക്കറ്റിന് സമീപത്തെ മാസ് ഹൈപ്പര്‍മാര്‍ക്കറ്റിന് മുന്പില് വച്ച് നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന ഓട്ടോറിക്ഷയില്‍ ഇടിച്ച് മറിയുകയായിരുന്നു. റോഡ് സൈഡില്‍ നിര്‍ത്തിയിട്ട 4 ബൈക്കുകള്‍ക്കും കേടുപാട് സംഭവിച്ചു.
ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന കുന്നത്ത് മൂസ, മകള്‍ ഫാത്തിമ ഇര്‍ഫാന, ലീല, കുന്നത്ത് സെലീന എന്നിവര്‍ക്കാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.