വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണം മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് അന്വേഷിക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ത്യശൂർ∙ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും 2019 ൽ ഡപ്യൂട്ടി റെയിഞ്ചറായി വിരമിച്ച ചാലക്കുടി കൂടപ്പുഴ സ്വദേശി സി.എസ്. ഷെയ്ക്ക് സാഹിലിന്റെ പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും യഥാസമയം ലഭിക്കാൻ അന്നത്തെ റയ്ഞ്ച് ഓഫീസർ തടസം നിന്നുവെന്ന പരാതി മനുഷ്യാവകാശ കമ്മീഷൻ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ ഐ. ജി അന്വേഷിക്കും.
പരാതിയെ കുറിച്ച് വിശദവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത ഉത്തരവിട്ടു. പരാതിക്കാരൻ യഥാസമയം ആനുകൂല്യങ്ങൾ ലഭിക്കാനുള്ള രേഖകൾ ഹാജരാക്കിയിട്ടും മനപൂർവം കാലതാമസം ഉണ്ടാക്കിയതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ഉത്തരവിൽ പറയുന്നു.