
കോട്ടയം മെഡി. കോളജ് കെട്ടിടം തകർന്ന് ഒരു മരണം; ഹാരിസിനെതിരെ നടപടി വേണ്ടെന്ന് സമിതി – പ്രധാന വാർത്തകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുവീണ് ഒരാൾ മരിക്കുകയും അതേ തുടർന്ന് നടന്ന പ്രതിഷേധവുമാണ് ഇന്നത്തെ പ്രധാന വാർത്ത. സംഭവത്തിൽ കടുത്ത പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. അപകടത്തെപ്പറ്റി അന്വേഷിക്കാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും അറിയിച്ചു. ഡോ.ഹാരിസിന്റെ പരസ്യപ്രതികരണത്തിൽ നടപടി വേണ്ടെന്ന് ആരോഗ്യവകുപ്പ് സമിതി റിപ്പോർട്ട് നൽകിയതും കേരള സർവകലാശാലയുടെ താൽക്കാലിക വിസിയായി സിസ തോമസ് ചുമതലയേറ്റതും മറ്റു പ്രധാന വാർത്തകളിൽ ചിലത്.
യില് കെട്ടിടം ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽപെട്ട് തലയോലപ്പറമ്പ് സ്വദേശി ബിന്ദു(52)വാണ് മരിച്ചത്. മകളുടെ ശസ്ത്രക്രിയയ്ക്ക് എത്തിയതായിരുന്നു ബിന്ദുവും ഭർത്താവും. കെട്ടിടം തകർന്നുവീണ് രണ്ടര മണിക്കൂറിനു ശേഷമാണ് അവശിഷ്ടങ്ങൾക്കിടയിൽനിന്നു ബിന്ദുവിനെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.
മുഖ്യമന്ത്രി നേതൃത്വത്തിൽ ജില്ലയിൽ മേഖലാ തല വികസന അവലോകന യോഗം നടക്കുന്ന സമയത്താണ് കോട്ടയം മെഡിക്കൽ കോളജിൽ അപകടമുണ്ടാകുന്നത്.
സർജിക്കൽ ബ്ലോക്കിനോട് ചേർന്നുള്ള ടോയ്ലറ്റ് ബ്ലോക്കിന്റെ മേൽക്കൂരയാണ് തകർന്നു വീണതെന്ന് . ആദ്യം രണ്ടു പേർക്ക് പരുക്കെന്നാണ് അറിഞ്ഞത്. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിൽനിന്നും മന്ത്രി വാസവനും താനും എത്തിയപ്പോൾ തന്നെ ജെസിബി അവിടേക്ക് എത്തിക്കാനുള്ള ശ്രമം നടത്തി.
ചട്ടലംഘനമെങ്കിലും നടപടി വേണ്ടെന്ന് വെളിപ്പെടുത്തലുകളിൽ അന്വേഷണം നടത്തിയ ആരോഗ്യവകുപ്പ് സമിതി. ഡോക്ടർ പറഞ്ഞതിൽ പൂർണമായും വസ്തുതയില്ല. ഡോക്ടർ നടത്തിയത് ഔദ്യോഗിക ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.