
5 കി.മി. അകലെ മുഖ്യമന്ത്രി ; മെഡി. കോളജിൽ എത്തിയത് 6 മണിക്കൂറിനു ശേഷം, നിന്നത് 10 മിനിറ്റ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ മുഖ്യമന്ത്രി നേതൃത്വത്തിൽ ജില്ലയിൽ മേഖലാതല വികസന അവലോകന യോഗം നടക്കുന്ന സമയത്താണ് അപകടമുണ്ടാകുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ സർക്കാർ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാനാണു യോഗം സംഘടിപ്പിച്ചത്. വിവിധ മന്ത്രിമാർ, ചീഫ് സെക്രട്ടറി എ.ജയതിലക്, സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ, നാലു ജില്ലകളിലെ കലക്ടർമാർ തുടങ്ങിയവരാണ് മെഡിക്കൽ കോളജിൽനിന്ന് 5 കിലോമീറ്റർ അകലെ തെള്ളകം ഡിഎം കൺവൻഷൻ സെന്ററിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തിരുന്നത്. ഉന്നത ഉദ്യോഗസ്ഥർ അടക്കം ഏകദേശം 400 പൊലീസ് സേനാംഗങ്ങളും പരിസരത്തുണ്ടായിരുന്നു.
കൂടാതെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ നിരയും. രാവിലെയും വൈകിട്ടുമായി രണ്ട് അവലോകന യോഗങ്ങളാണ് ഇന്ന് നടന്നതും. യോഗങ്ങൾ പൂർണമായും നിർത്തിയതുമില്ല. അപകട വിവരം അറിഞ്ഞ ഉടൻ മന്ത്രിമാരായ വി.എൻ.വാസവൻ, വീണാ ജോർജ്, ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലേക്കു തിരിച്ചു. അതേസമയം മിനി മന്ത്രിസഭ തന്നെ കോട്ടയത്തുണ്ടായിരുന്നു. എന്നിട്ടും രക്ഷാപ്രവർത്തനം രണ്ടര മണിക്കൂർ വൈകിയെന്നതാണ് ആരോപണം. രാവിലെ 10.45 നാണ് കെട്ടിടം തകർന്നു വീണത്. മുഖ്യമന്ത്രി സ്ഥലത്തുണ്ടായിട്ടും സ്ഥലത്ത് എത്തിയത് അഞ്ചുമണിയോടെയും. ആശുപത്രിയിൽ എത്തിയ മുഖ്യമന്ത്രി പ്രിൻസിപ്പൽ ഓഫിസിൽ എത്തി അൽപസമയം ഇരുന്ന ശേഷം കുറവിലങ്ങാട് കോഴ സയൻസ് സിറ്റി ഉദ്ഘാടനത്തിനായി പോകുകയും ചെയ്തു.