
വിദ്യാർഥികള്‍ക്കായി ‘ലെറ്റ്സ് വോട്ട്’ ഗെയിം പുറത്തിറക്കി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ വിദ്യാര്‍ഥികളെ വോട്ടിങ് പ്രക്രിയ പരിചയപ്പെടുത്താനും പോളിങ് ബൂത്തിലേക്ക് പോകുന്ന പുതിയ വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമില്ലാതെ വോട്ട് രേഖപ്പെടുത്താനും ജില്ലയില്‍ രൂപകല്‍പ്പന ചെയ്ത വോട്ടര്‍ ബോധവല്‍ക്കരണ ഗെയിം ‘ലെറ്റ്സ് വോട്ട്’ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു.ഖേല്‍ക്കര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹിയുടെ നേതൃത്വത്തില്‍ തലശ്ശേരി എന്‍ജിനീയറിങ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗവുമായി സഹകരിച്ചാണ് വെര്‍ച്വല്‍ ഇലക്ഷന് ഗെയിം തയ്യാറാക്കിയത്. ഇലക്ഷന് നടപടി ക്രമങ്ങളിലേക്ക് യുവതലമുറയെ ആകര്‍ഷിക്കുന്നതിന് ഇത്തരം ഗെയിമുകള്‍ സഹായിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
വോട്ടിങ് പ്രക്രിയയില്‍ നടക്കുന്ന എല്ലാ ഘട്ടങ്ങളും ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ ഗെയിം വിനോദം മാത്രമല്ല രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പൂര്‍ണ വിവരങ്ങളും തരും. ജനാധിപത്യ പ്രക്രിയയില്‍ യുവതലമുറയെ ആകര്‍ഷിക്കുക, അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഗെയിം തയ്യാറാക്കിയതെന്ന് തലശ്ശേരി എഞ്ചിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. എബി ഡേവിഡ് അറിയിച്ചു. കണ്ണൂർ, കലക്ടറേറ്റ് കോണ്‍ഫെറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന് അധ്യക്ഷനായി. തലശ്ശേരി സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ വിദ്യാർഥികളും സന്നിഹിതരായിരുന്നു.