
ജൂലൈ 9 ന് നടക്കുന്ന ദേശീയ പണിമുടക്കിൽ ഐഎൻടിയുസി സഹകരിക്കും
പത്തനംതിട്ട∙ കേന്ദ്ര സർക്കാരിന്റെ തൊഴിലാളി- കർഷക വിരുദ്ധ നയങ്ങൾക്ക് എതിരെയും ലേബർ നിയമ പരിഷ്കാരത്തിനെതിരെയും സ്കീം മേഖലയിലെ തൊഴിലാളികൾക്ക് തൊഴിലാളി എന്ന പദവി നൽകുക, മിനിമം വേതനം 26000 രൂപയ്ക് തുല്യമായ വേതനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ 9 ന് നടക്കുന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കുവാൻ ഐഎൻടിയുസിയിൽ അഫിലിയേറ്റ് ചെയ്ത ട്രേഡ് യൂണിയനുകളുടെ പത്തനംതിട്ട ജില്ലാ കോർഡിനേഷൻ കമ്മറ്റി തീരുമാനിച്ചു.
സലിം പെരുനാടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഐഎൻടിയുസി സംസ്ഥാന സമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ ഉദ്ഘാടനം ചെയ്തു സജി കെ സൈമൺ,അഷറഫ് അപ്പാകുട്ടി, വല്ലാറ്റൂർ വാസുദേവൻ പിള്ള, കൈരളി, മലയാലപ്പുഴ വിശ്വംഭരൻ, എം ഒ ജോൺ, ദീനാമ്മ പീറ്റർ, ശവുമേൽ മത്തായി തുടങ്ങിയവർ സംസാരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]