
48 മണിക്കൂർ നീണ്ട വായനയ്ക്കും ചർച്ചകൾക്കും ഭേദഗതികൾക്കുമൊടുവിൽ ട്രംപിന്റെ ‘ബിഗ്,ബ്യൂട്ടിഫുൾ ബിൽ’ അമേരിക്കൻ സെനറ്റിന്റെ മുന്നോട്ടു പോകാനുള്ള അനുമതി നേടി. നിലവിലിപ്പോൾ ഹൗസ് ഓഫ് റെപ്രസന്റിറ്റീവ്സിന്റെ അനുമതി നേടാനുള്ള ചർച്ചയിലാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണവേളയിലുടനീളം ട്രംപ് എടുത്തു വീശിയ പരിഷ്കാരമായിരുന്നു ബിഗ് ബ്യൂട്ടിഫുൾ ബിൽ. ട്രംപിന്റെ സ്വപ്നതുല്യമായ ആഗ്രഹമാണിതെന്ന് പറയാം. ‘അമേരിക്ക ഫസ്റ്റ്’ നയം മുറുകെപ്പിടിക്കുന്ന വ്യക്തിഗത, ബിസിനസ് നികുതി ഇളവുകളും ചെലവുകളും കൂടിച്ചർന്നതാണ് ബിൽ. സമ്പന്നരെ തലോടുന്നതാണ് ബിൽ. നികുതി ഇളവ് വിഭാവനം ചെയ്യുന്ന ഈ ബിൽ അനുസരിച്ച് അടുത്ത വർഷം താഴ്ന്ന വരുമാനക്കാർക്ക് തുച്ഛമായ 150 ഡോളറിന്റെയും ഇടത്തരക്കാർക്ക് 1750 ഡോളറിന്റെയും സമ്പന്നർക്ക് 10950 ഡോളറിന്റെയും ഇളവാണ് നൽകുന്നത്. ചെലവ് വെട്ടിക്കുറയ്ക്കലും കൂടുതൽ ആഘാതമുണ്ടാക്കുന്നത് താഴെത്തട്ടിലുള്ളവരെയും അവശത അനുഭവിക്കുന്നവരെയുമാണ്. പോഷകാഹാരത്തിന്റെയും ആരോഗ്യ പരിചരണത്തിന്റെയും ചെലവുകൾ കുറയ്ക്കുന്നത് 12 ലക്ഷം മുതൽ 42 ലക്ഷം വരെ വരുന്ന ആളുകളെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. വാർത്ത വിശദമായി വായിക്കാം :
വിള ഇൻഷുറൻസ് ചെയ്യാനാകാതെ പതിനായിരങ്ങൾ
കാലാവസ്ഥാ അധിഷ്ടിത വിള ഇൻഷൂറൻസിനായി റജിസ്റ്റർ ചെയ്യാനാകാതെ കേരളത്തിലെ പതിനായിരക്കണക്കിനു കർഷകർ ആശങ്കയിൽ. പ്രധാനമന്ത്രി ഫയൽ ബീമ യോജനയിൽ ഈ സീസണിലെ റജിസ്ട്രേഷനുള്ള സമയപരിധി ജൂൺ 30 അവസാനിച്ചെങ്കിലും അതിനുള്ള പോർട്ടൽ ഇതു വരെ തുറന്നിട്ടില്ല.
പേമാരിയും ഉരുൾപൊട്ടലും അടക്കമുള്ള പ്രകൃതിദുരന്തങ്ങളിൽ
ഓരോ വർഷവും ഉണ്ടാകുന്ന കോടിക്കണക്കിനു രൂപയുടെ നഷ്ടത്തിനിടയിൽ അൽപം ആശ്വാസമായിരുന്ന സഹായം കൂടി ഇതോടെ ഇല്ലാതാകും എന്നതാണ് കർഷകരുടെ ആശങ്ക. അതും നാലിലൊന്ന് ചെലവിൽ കവറേജ് നേടാനുള്ള അവസരം ആണ് ഇല്ലാതാകുന്നത്. വാർത്ത വിശദമായി വായിക്കാം :
അനിൽ അംബാനിയുടെ കമ്പനിക്ക് ‘തട്ടിപ്പ്’ മുദ്ര
അനിൽ അംബാനി നോൺ-എക്സിക്യൂട്ടീവ് ചെയർമാനായിരുന്ന റിലയൻസ് കമ്യൂണിക്കേഷൻസിന്റെ (ആർകോം) അക്കൗണ്ടുകളെ ‘തട്ടിപ്പ്’ (ഫ്രോഡ്) വിഭാഗത്തിൽ ഉൾപ്പെടുത്തി റിസർവ് ബാങ്കിന് റിപ്പോർട്ട് ചെയ്യാൻ എസ്ബിഐയുടെ നീക്കം. റിപ്പോർട്ടിൽ അനിൽ അംബാനിയുടേ പേരും ഉൾപ്പെടുത്തുമെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, എസ്ബിഐയുടെ നീക്കം ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതികരിച്ച് അനിൽ അംബാനിക്കുവേണ്ടി കേസുകൾ കൈകാര്യം ചെയ്യുന്ന അഗർവാൾ ലോ അസോസിയേറ്റ്സ് രംഗത്തെത്തി. അനിൽ അംബാനിയുടെ വാദം കേൾക്കാതെ ഏകപക്ഷീയമായാണ് ബാങ്കിന്റെ നടപടി.
English Summary:
This article covers three major business stories: the implications of Trump’s “Big, Beautiful Bill,” the crop insurance crisis affecting Kerala farmers, and the accusations of fraud against Anil Ambani’s Reliance Communications.
mo-agriculture-farmer 7q27nanmp7mo3bduka3suu4a45-list mo-business-businessforyou t9inqemc3pbot8em7a2kp8d0p mo-agriculture-cropinfo 1uemq3i66k2uvc4appn4gpuaa8-list mo-politics-leaders-internationalleaders-donaldtrump