
തിരുവമ്പാടി : തിരുവമ്പാടി സ്കൂൾ പരിസരങ്ങളിലും, ബസ്റ്റാൻഡ് പരിസരങ്ങളിൽ അടക്കം തിരുവമ്പാടി ടൗണിൽ തെരുവ് നായ ശല്യം അതിരൂക്ഷം.
ഇൻഫന്റ് ജീസസ് സ്കൂൾ, സേക്രട്ട് ഹാർട്ട് സ്കൂൾ അടക്കം നിരവധി പൊതു സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന തിരുവമ്പാടി ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ തെരുവുനായശല്യം മൂലം സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്കും, ബസ്റ്റാൻഡിലേക്ക് എത്തുന്ന യാത്രക്കാർക്കും,വ്യാപാരികൾക്കും, പഞ്ചായത്ത് ഓഫീസിലേക്ക് എത്തുന്നവർക്കും ബുദ്ധിമുട്ടായി മാറുകയാണ് തെരുവ് നായകൾ.
തെരുവ് നായ്ക്കൾ കൂട്ടം കൂടി കടിപിടി കൂടുന്നത് തിരുവമ്പാടി ബസ്റ്റാന്റിന്റെയും മാർക്കറ്റ് പരിസരങ്ങളിലേയും പതിവ് കാഴ്ചയാണ് .
സന്ധ്യ മയങ്ങുന്നതോടുകൂടി തിരുവമ്പാടിയുടെ പരിസരപ്രദേശങ്ങൾ തെരുവ് നായ്ക്കൾ കയ്യടക്കുന്നു.
കോടഞ്ചേരി,തിരുവമ്പാടി അടക്കമുള്ള സ്ഥലങ്ങളിൽ തെരുവ്നായ്ക്കളുടെ ശല്യത്തിനെതിരെ ശാശ്വത പരിഹാരം കാണണം എന്നാശ്യപ്പെട്ടുകൊണ്ട് വാഹന പ്രചരണ ജാഥയും, തെരുവ്നായ ശല്യത്തിനെതിരെയുള്ള ലഘുലേഖകളും വിതരണം ചെയ്യുകയും ചെയ്തിരുന്നെങ്കിലും ബന്ധപ്പെട്ട അധികാരികൾ തെരുവ്നായ ശല്യത്തിനെതിരെ കാര്യമായ ഇടപെടലുകൾ നടത്തിയില്ലെന്ന് താമരശ്ശേരി രൂപത മരിയൻ പ്രൊ ലൈഫ് യൂത്ത് വിങ്ങ് പ്രസിഡണ്ട് സുബിൻ തയ്യിൽ പറയുന്നു.
പടം… തിരുവമ്പാടി സ്കൂളിന് സമീപം തെരുവ് നായ്ക്കൾ. കുട്ടികൾക്കും പൊതുജനങ്ങൾക്കും ഭീഷണിയാകുന്നു
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]