
വനനിയമങ്ങളിൽ കാലാനുസൃതമായ മാറ്റം അനിവാര്യം: മന്ത്രി എ കെ ശശീന്ദ്രൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം∙ പൊതുജനത്തിന് ഉപകാരപ്പെടുന്ന രീതിയിൽ വന നിയമങ്ങളിർ കാലാനുസൃതമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. കോട്ടയം സി എം എസ് കോളേജിൽ വനമഹോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കർഷകർ നട്ടുവളർത്തിയ മരങ്ങൾ നിന്നും അവർക്ക് ആദായം ലഭിക്കാത്ത സാഹചര്യം ഉണ്ട്. ഇതിന് മാറ്റം വരുത്തിയാണ് സർക്കാർ ട്രീ ബാങ്ക് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഇതിലൂടെ ചന്ദനം ഉൾപ്പെടെയുള്ള വിലകൂടിയ മരങ്ങൾ നട്ട് വളർത്താനും അതിൽ നിന്നും ആദായം എടുക്കാനുമുള്ള സൗകര്യം ഉണ്ട്. പദ്ധതിയിൽ അംഗമാകുന്ന കർഷകർക്ക് ധനസഹായവും നൽകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
മനുഷ്യ വന്യജീവി സംഘർഷമാണ് മലയോര മേഖലയിലെ മറ്റൊരു പ്രധാന വിഷയം. വനനശീകരണത്തിലൂടെ സംഭവിക്കുന്ന കാലാവസ്ഥ വ്യതിയാനമാണ് മൃഗങ്ങളെ കാടിറക്കാൻ കാരണമാകുന്നത്. അതുകൊണ്ട് തന്നെ വനവത്കരണത്തിന്റെ പ്രാധാന്യം സാധാരണക്കാരിൽ എത്തിക്കുന്നതിൽ വനം വകുപ്പ് വനമഹോത്സവം പോലുള്ള പരിപാടികൾക്ക് വർധിച്ച പ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ പി പുകഴേന്തി അധ്യക്ഷത വഹിച്ചു.
സി എസ് ഐ മധ്യകേരള മഹാഇടവക ഭദ്രാസനാധിപൻ ഡോ. മലയിൽ സാബു കോശി ചെറിയാൻ,അഡി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. എൽ ചന്ദ്രശേഖർ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ, അഡി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ജെ ജസ്റ്റിൻ മോഹൻ, കെ എഫ് ഡി സി ചെയർപേഴ്സൺ ലതിക സുഭാഷ്, കോളേജ് പ്രിൻസിപ്പൽ അഞ്ജു ശോശൻ ജോർജ്, ഫോറസ്റ്റ് കൺസർവേറ്റർ നീതുലക്ഷ്മി എം, കോട്ടയം ഡി എഫ് ഒ പ്രഫുൽ അഗ്രവാൾ, കോട്ടയം ഫീൽഡ് ഡയറക്ടർ പ്രമോദ് പി പി, തുടങ്ങിയവർ സംസാരിച്ചു.