
അപകടം നടക്കുമ്പോൾ മുഖ്യമന്ത്രി 5 കിലോമീറ്റർ അപ്പുറത്ത്; അവലോകന യോഗത്തിൽ നിന്ന് ഓടിവന്ന് മന്ത്രിമാരും ഉദ്യോഗസ്ഥരും
കോട്ടയം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ജില്ലയിൽ മേഖലാ തല വികസന അവലോകന യോഗം നടക്കുന്ന സമയത്താണു കോട്ടയം മെഡിക്കൽ കോളജിൽ അപകടമുണ്ടാകുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ സർക്കാർ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാനാണ് യോഗം സംഘടിപ്പിച്ചത്.
വിവിധ മന്ത്രിമാർ, ചീഫ് സെക്രട്ടറി, 4 ജില്ലകളിലെ കലക്ടർമാർ തുടങ്ങിയവരാണു മെഡിക്കൽ കോളജിൽ നിന്ന് 5 കിലോമീറ്റർ അകലെ തെള്ളകം ഡിഎം കൺവൻഷൻ സെന്ററിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തിരുന്നത്.
അപകട
വിവരം അറിഞ്ഞ ഉടൻ മന്ത്രിമാരായ വി.എൻ.വാസവൻ, വീണാ ജോർജ്, ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലേക്ക് തിരിച്ചു. ആദ്യം തന്നെ അപകടം നിസാരവൽക്കരിക്കാനുള്ള ശ്രമമാണു മന്ത്രിമാരും മെഡിക്കൽ കോളജ് അധികൃതരും നടത്തിയത്.
കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുവീണപ്പോൾ. (ചിത്രം: ജിൻസ് മൈക്കിൾ∙മനോരമ)
മെഡിക്കൽ കോളജ് ആശുപത്രിയിലെ ആദ്യ കാലത്തെ കെട്ടിടമാണ് തകർന്നുവീണത്.
കെട്ടിടം അടച്ചിട്ടിരുന്നെങ്കിലും ശുചിമുറി ഉപയോഗിച്ചിരുന്നുവെന്നാണ് സൂചന. അഞ്ചു ശുചിമുറികൾ വീതമുള്ള മൂന്നു നിലകൾ ഇവിടെയുണ്ട്.
പുതിയ കെട്ടിടത്തിലേക്ക് വാർഡുകളുടെ പ്രവർത്തനം മാറ്റാനുള്ള നടപടികൾ നടക്കവേയാണ് അപകടം. ഇന്നലെ ശക്തമായ മഴ ഇവിടെ ഉണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]