ഒരു മയവുമില്ല; പാവറട്ടി പഞ്ചായത്തിൽ കൃഷി നശിപ്പിച്ച് കാട്ടുപന്നികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാവറട്ടി ∙ കാട്ടുപന്നികൾ കൂട്ടമായി ഇറങ്ങി പഞ്ചായത്തിലെ നാലാം വാർഡിൽ കൃഷി നശിപ്പിച്ചു. കായിക്കര റോഡിന്റെ സമീപമുള്ള പ്രദേശങ്ങളിലാണ് വ്യാപകമായി കൃഷി നശിപ്പിച്ചത്. എൻ.എസ്.അബ്ദുൽ ഖാദറിന്റെ വീട്ടിലെ കൃഷി വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.അഞ്ചാം വാർഡ് മനപ്പടി, മൂന്നാം വാർഡിലെ പാലുവായ്, വിളക്കാട്ടുപാടം തുടങ്ങിയ സ്ഥലങ്ങളിലും കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു. കൂട്ടമായി എത്തുന്ന ഇവ ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, വാഴ, തെങ്ങിൻതൈ എന്നിവ കുത്തിമറിച്ചിട്ടാണ് നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രണ്ടാം വാർഡിലെ എംജി റോഡിൽ കാട്ടുപന്നികൾ കുറുകെ ചാടി സ്കൂട്ടറിൽ നിന്ന് വീണ് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഫാറൂഖ് കൈതക്കാട്ടിലിന് പരുക്കേറ്റിരുന്നു. കാട്ടുപന്നികളെ നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.