
കണ്ണൂർ ജില്ലയിൽ ഇന്ന് (03-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ മാസാന്ത്യ കണക്കെടുപ്പ് പ്രമാണിച്ച് റേഷൻ കടകൾക്ക് ഇന്ന് അവധി
കാലാവസ്ഥ
∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.
∙ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
കുടുംബശ്രീ അംഗങ്ങൾക്ക് അവസരം
തളിപ്പറമ്പ് ∙ നഗരസഭ ഓഫിസ് പരിസരത്തു തയാറാക്കിയ ഓൺലൈൻ സർവീസ് സെന്റർ, കോഫി ബങ്ക് എന്നിവ ഏറ്റെടുത്തു നടത്തുന്നതിനു നഗരസഭ പരിധിയിലുള്ള കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് അവസരം. താൽപര്യമുള്ളവർ 8ന് 10നു നഗരസഭാധ്യക്ഷയുടെ ചേംബറിൽ അഭിമുഖത്തിനു ഹാജരാകണം. ഫോൺ– 9995511209.
ബഡ്സ് സ്കൂളിൽ നിയമനം
തളിപ്പറമ്പ് ∙ നഗരസഭ പട്ടപ്പാറയിൽ നടത്തുന്ന ബഡ്സ് സ്പെഷൽ സ്കൂളിലേക്കു സ്പീച്ച് ആൻഡ് ഫിസിയോ തെറപ്പിസ്റ്റ് ഒഴിവിൽ നിയമനം നടത്തും. അഭിമുഖം 10 ന് 11നു നഗരസഭ ഓഫിസിൽ. ഫോൺ– 9995511209.
അധ്യാപക ഒഴിവ്
കൊയ്യം ∙ ജിഎച്ച്എസ്എസിൽ എച്ച്എസ്ടി ഗണിതം താൽക്കാലിക ഒഴിവിലേക്ക്ു കൂടിക്കാഴ്ച നാളെ 11ന്.
പരിയാരം ∙ പാച്ചേനി ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ 10ന്.
ചുമട്ടുതൊഴിലാളി ആനുകൂല്യങ്ങൾക്ക് പേരുചേർക്കണം
കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡിൽ അംഗങ്ങളായ, പെൻഷൻകാർ ഒഴികെയുള്ള അൺ അറ്റാച്ച്ഡ് ആൻഡ് സ്കാറ്റേർഡ് വിഭാഗം ഉൾപ്പെടെ മുഴുവൻ തൊഴിലാളികളും അംഗത്വം സംബന്ധിച്ച വിവരങ്ങൾ എഐഐഎസ് സോഫ്റ്റ്വെയറിൽ 15ാം തീയതിക്കകം റജിസ്റ്റർ ചെയ്യണം. അക്ഷയ കേന്ദ്രങ്ങൾ വഴി റജിസ്റ്റർ ചെയ്യണം. ഫോൺ: 04972705185, 04972762185.
വായന മാസാചരണം: ക്വിസ് 12ന്
ദേശീയ വായന മാസാചരണത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ പി.എൻ.പണിക്കർ ഫൗണ്ടേഷൻ ഹൈസ്കൂൾ വിദ്യാർഥികൾക്കായി 12ന് രാവിലെ 10ന് കണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല ക്വിസ് നടക്കും. ഫോൺ: 9447482816.
പോളിടെക്നിക് സ്പോട് അഡ്മിഷൻ
കണ്ണൂർ തോട്ടട ഗവ. പോളിടെക്നിക് കോളജിൽ ഡിപ്ലോമ കോഴ്സുകളിലേക്ക് 11ന് സ്പോട് അഡ്മിഷൻ നടക്കും. വെബ്സൈറ്റ് വഴി ജൂലൈ 10 വരെ പുതിയ അപേക്ഷകൾ സമർപ്പിക്കാം. ഐടിഐ/ കെജിസിഇ വിഭാഗത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ രാവിലെ ഒൻപത് മണിക്കും പ്ലസ് ടു, വിഎച്ച്എസ്ഇ വിഭാഗത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ രാവിലെ 11നും രക്ഷിതാവിനൊപ്പം സ്പോട് അഡ്മിഷന് കോളജിലെത്തണം. വെബ്സൈറ്റ്: www.polyadmission.org. ഫോൺ: 9744340666, 9447293837.
റെയിൽവേ ഗേറ്റ് അടച്ചിടും
കണ്ണപുരം – പഴയങ്ങാടി റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ കൊവ്വപ്പുറം – കുന്നനങ്ങാട് (കൊവ്വപ്പുറം) ലവൽ ക്രോസ് നാളെ രാവിലെ 10 മുതൽ മുതൽ വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികൾക്ക് അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു.
ഫാഷൻ ഡിസൈനിങ്,മേക്കപ്പ് ആർട്ടിസ്റ്റ്
∙ പേരാവൂർ ഐടിഐയിൽ ഐഎംസിയുടെ ഫാഷൻ ഡിസൈനിങ് ആൻഡ് മേക്കപ്പ് ആർട്ടിസ്റ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 8848656865
∙ പേരാവൂർ ഐടിഐയിൽ ഐഎംസിയുടെ ഡിപ്ലോമ കോഴ്സുകളായ ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നിവയിലേക്ക് അപേക്ഷക്ഷണിച്ചു. ഫോൺ: 8547195705.
സല്ലാപം പദ്ധതിയിലേക്ക് അപേക്ഷിക്കാം
സാമൂഹികനീതി വകുപ്പ് മുതിർന്ന പൗരന്മാർക്കായി നടപ്പാക്കുന്ന സല്ലാപം പദ്ധതിയിലേക്ക് ജില്ലയിലെ എംഎസ്ഡബ്ല്യു വിദ്യാർഥികളുടെ കൂട്ടായ്മകൾ രൂപീകരിച്ച് പ്രവർത്തിക്കുന്നതിനായി കോളജുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. www.sjd.kerala.gov.in. ഫോൺ: 0497 2997811, 8281999015.
കൗൺസിലർ നിയമനം
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലെ കുട്ടികൾക്ക് കൗൺസലിങ്ങും കരിയർ ഗൈഡൻസും നൽകുന്നതിന് കൗൺസിലർമാരെ നിയമിക്കുന്നു. 9ന് രാവിലെ 11ന് ഐടിഡിപി ഓഫിസിൽ അഭിമുഖം. ഫോൺ: 0497270357.
ഇംഗ്ലിഷ് പഠിക്കാം
ലളിതവും രസകരവുമായ രീതിയിൽ ഇംഗ്ലിഷ് പഠിക്കാൻ അസാപ് കേരള പാലയാട് കമ്യൂണിറ്റി സ്കിൽ പാർക്ക് അവസരമൊരുക്കുന്നു. ഫോൺ: 7907828369, 8593892913
ഫാഷൻ ഡിസൈനിങ്
നെരുവമ്പ്രം ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ രണ്ട് വർഷ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. www.polyadmission.org/gifd എന്ന വെബ്സൈറ്റിലൂടെ 10 വരെ അപേക്ഷിക്കാം. ഫോൺ: 9400006495, 8547457936.
ഹോട്ടൽ മാനേജ്മെന്റ്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളജിലെ ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് സയൻസ് കോഴ്സിലേക്ക് അപേക്ഷിക്കാം. എസ്സി/എസ്ടി, ഒബിഎച്ച്, ഒഇസി വിദ്യാർഥികൾക്ക് ഇ ഗ്രാന്റ്സ് ആനുകൂല്യം ലഭിക്കും. ഫോൺ: 9567463159, 7293554722.
തീയതി നീട്ടി
എസ്ആർസി കമ്യൂണിറ്റി കോളജിലെ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി 15 വരെ നീട്ടി. www.srccc.in. ഫോൺ: 04712325101, 8281114464.
കംപ്യൂട്ടർ കോഴ്സുകൾ
എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കണ്ണൂർ മേഖലാ കേന്ദ്രത്തിൽ എസ്എസ്എൽസി പാസായവരിൽനിന്നു ഡേറ്റാ എൻട്രി ആൻഡ് ഓഫിസ് ഓട്ടമേഷൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തൺ, പ്ലസ് ടു പാസായവരിൽനിന്നു സി പ്രോഗ്രാമിങ് ഫോർ എൻജിനീയറിങ് ആസ്പിരന്റ്സ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0497 2702812, 94476442691
അറിയിപ്പ്
മാങ്ങാട്ടുപറമ്പ് ∙ കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാംപസിലെ ജേണലിസം ആൻഡ് മീഡിയ സ്റ്റഡീസ് വിഭാഗത്തിൽ എംഎ ജേണലിസം എസ്സി വിഭാഗത്തിൽ 3 സീറ്റും എസ്ടി വിഭാഗത്തിൽ 2 സീറ്റും ഒഴിവുണ്ട്. 7ന് മാങ്ങാട്ടുപറമ്പ് ക്യാംപസിലെ ജേണലിസം വിഭാഗത്തിലെത്തുക.