
വയനാട് ജില്ലയിൽ ഇന്ന് (03-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.
∙ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
കമ്യുണിറ്റി നഴ്സ്
മേപ്പാടി ∙ പഞ്ചായത്തും മേപ്പാടി കുടുംബാരോഗ്യ കേന്ദ്രവും ചേർന്നു നടത്തുന്ന പ്രൈമറി പാലിയേറ്റീവ് യൂണിറ്റിൽ കമ്യുണിറ്റി നഴ്സ് താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 17ന് ഉച്ചയ്ക്ക് 2നു കുടുംബാരോഗ്യ കേന്ദ്രത്തിൽ. 04936 282854.
ഫിസിയോ തെറപ്പിസ്റ്റ്
പുൽപള്ളി ∙ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറപ്പിസ്റ്റ്, ഫാർമസിസ്റ്റ്, സെക്യൂരിറ്റി താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 7നു രാവിലെ 10നു പനമരം ബ്ലോക്ക് പഞ്ചായത്തിൽ. 04936 240406.
അധ്യാപക കൂടിക്കാഴ്ച
കൽപറ്റ ∙ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഹൈസ്കൂൾ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 082/2024) തസ്തികയിലേക്ക് നാളെ ജില്ലാ പിഎസ്സി ഓഫിസിൽ കൂടിക്കാഴ്ച നടത്തും. 04936 202539.
താലൂക്ക് വികസന സമിതി യോഗം
വൈത്തിരി ∙ താലൂക്ക് വികസന സമിതി യോഗം 5നു രാവിലെ 10.30 നു പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ ചേരും.