
ആലപ്പുഴ ജില്ലയിൽ ഇന്ന് (03-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ മാസാന്ത്യ കണക്കെടുപ്പ് പ്രമാണിച്ച് റേഷൻ കടകൾക്ക് ഇന്ന് അവധി
∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.
∙ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
വൈദ്യുതി മുടക്കം
അമ്പലപ്പുഴ∙ കാർഗിൽ, കാർഗിൽ കമ്പനി, സിസ്കോ വെസ്റ്റ്, മരിയ മോണ്ടിസോറി, ഗാബീസ്, അയ്യൻകോയിക്കൽ വെസ്റ്റ്, മജസ്റ്റിക്, അമ്പലപ്പുഴ വെസ്റ്റ്, കട്ടക്കുഴി കിഴക്ക് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ∙ പാതിരപ്പള്ളി സെക്ഷനിൽ തീർഥശേരി, ഷഡാനന്ദൻ, വലിയവീട്, വിഷ്ണുപുരം എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.