
യാത്രയ്ക്കിടെ വിമാനത്തിന്റെ ജനാല ഇളകി; യാത്രക്കാരുടെ സുരക്ഷയെ ബാധിച്ചിട്ടില്ലെന്ന് കമ്പനി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുംബൈ∙ യാത്രയ്ക്കിടെ ജനാല ഇളകിമാറി. ചൊവ്വാഴ്ച ഗോവയിൽനിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന എസ്ജി1080 വിമാനത്തിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ജനാലയുടെ ഫ്രെയിം ഇളകിയതോടെ യാത്രക്കാർ പരിഭ്രാന്തരായി.
എന്നാൽ യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും മുംബൈയിൽ എത്തിയ ഉടൻ പ്രശ്നം പരിഹരിച്ചെന്നും സ്പൈസ്ജെറ്റ് അറിയിച്ചു. ‘ സ്പൈസ്ജെറ്റിന്റെ ക്യു400 വിമാനങ്ങളിൽ ഒന്നിന്റെ കോസ്മെറ്റിക് ജനാല അയഞ്ഞ് ഇളകിയ സംഭവമുണ്ടായിട്ടുണ്ട്. തണലിനായി ജനാലയിൽ ഘടിപ്പിച്ചിട്ടുള്ള ഫ്രെയിം മാത്രമാണ് ഇതെന്നതിനാൽ വിമാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല’–സ്പൈസ്ജെറ്റ് പ്രസ്താവനയിൽ പറഞ്ഞു.
(Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് x.comൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.)