
ഇനിയൊരു ‘ഹമാസ്താൻ’ ഉണ്ടാവില്ല; വെടിനിർത്തൽ നിർദേശത്തിനു പിന്നാലെ നെതന്യാഹു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ടെൽ അവീവ്∙ ‘ഹമാസ്താൻ’ ഉണ്ടാകാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി . ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അന്തിമ നിർദേശം നൽകിയെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് നെതന്യാഹുവിന്റെ പരാമർശം.
‘അവിടെയൊരു ഹമാസ് ഉണ്ടാകില്ല. ഹമാസ്താനും ഉണ്ടാകില്ല. ഇനി അതിലേക്കൊരു തിരിച്ചുപോക്കില്ല. അത് കഴിഞ്ഞു. നമ്മൾ എല്ലാ ബന്ദികളെയും മോചിപ്പിക്കും’–ട്രാൻസ് ഇസ്രയേൽ പൈപ്പ്ലൈന് സമ്മേളനത്തിനിടെ നെതന്യാഹു പറഞ്ഞു. നമുക്ക് മുന്നിലുള്ള അവസരങ്ങൾ വലുതാണ്. അവ നാം നഷ്ടപ്പെടുത്താൻ പോകുന്നില്ല. ശത്രുക്കളെ തോൽപിക്കാനും സാമ്പത്തികമായും ദേശീയമായും രാജ്യാന്തരമായും നമ്മുടെ ഭാവി സുരക്ഷിതമാക്കാനുമുള്ള അവസരങ്ങൾ ഇതിലുൾപ്പെടുന്നുവെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
അതേസമയം, ട്രംപ് മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശങ്ങൾ ഹമാസ് പരിശോധിക്കുകയാണ്. യുദ്ധം സ്ഥിരമായി അവസാനിപ്പിക്കുമെങ്കിൽ മാത്രം കരാറിനോടു സഹകരിക്കാമെന്ന നിലപാട് ഹമാസ് ആവർത്തിച്ചിട്ടുണ്ട്. ഇസ്രയേൽ വെടിനിർത്തലിനു സമ്മതിച്ചെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ഇതിൽ ഇസ്രയേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുഎസിന്റെ നിർദേശം മധ്യസ്ഥരായ ഈജിപ്തും ഖത്തറുമായി ചർച്ച ചെയ്യാൻ ഹമാസ് സംഘം കയ്റോയിൽ എത്തിയിട്ടുണ്ട്.