
മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടൽ: ചക്കാമ്പുഴ കൊണ്ടാട് വഴി കൂടുതൽ ട്രിപ്പുകളുമായി കെഎസ്ആർടിസി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചക്കാമ്പുഴ∙ ചക്കാമ്പുഴ അറയാനിക്കൽ കവല കൊണ്ടാട് പ്രദേശങ്ങളിലെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമായിരുന്ന കെഎസ്ആർടിസി ബസ് ട്രിപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിനെ തുടർന്ന് യാഥാർഥ്യമായി. നിലവിലുള്ള ബസിനു പുറമെ ഒരു ബസ് കൂടി അനുവദിച്ചാണ് കൂടുതൽ ട്രിപ്പുകൾ ഈ റൂട്ടിൽ യാഥാർത്ഥ്യമാക്കിയത്. പുതിയ ഷെഡ്യൂൾ അനുസരിച്ച് രാവിലെ 6.30 ന് പാലാ ചക്കാമ്പുഴ കൊണ്ടാട് രാമപുരം വെള്ളിലാപ്പള്ളി ചക്കാമ്പുഴ വഴി പാലായിലേക്കും രാവിലെ 7. 40 ന് പാലാ ചക്കാമ്പുഴ കൊണ്ടാട് രാമപുരം വെള്ളില പള്ളി ചക്കാമ്പുഴ പാലാ ഏറ്റുമാനൂർ വഴി കോട്ടയത്തേക്കും സർവീസ് നടത്തും. വൈകുന്നേരം 4.05 നും 5. 20 നും പുറപ്പെടുന്ന സർവീസുകൾ ചക്കാമ്പുഴ കൊണ്ടാട് വഴി രാമപുരത്ത് എത്തും. ബസുകൾ ഓടി തുടങ്ങിയതോടെ സ്കൂൾ, ഓഫീസ് സമയങ്ങളിൽ ഈ മേഖലയിൽ നിലനിന്നിരുന്ന യാത്രാക്ലേശത്തിന് പരിഹാരമായി. കാലങ്ങളായി മുടങ്ങിക്കിടന്ന ട്രിപ്പുകൾ പുനരാരംഭിക്കുന്നതിന് മുൻകൈയെടുത്ത സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ നാട്ടുകാർ അഭിനന്ദിച്ചു.