
ഒരു ദിവസം മുൻപെങ്കിൽ അത്രയും നേരത്തേ നികുതി അടയ്ക്കാൻ ശ്രമിക്കുന്ന ആളാണു താനെന്നും ഈ ശീലം എല്ലാവരും മാതൃകയാക്കുന്നതു നല്ലതെന്നും നടൻ മോഹൻലാൽ. വ്യക്തിഗത ജിഎസ്ടി അടച്ചവരിൽ മുന്നിലെത്തിയതിനുള്ള പുരസ്കാരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു മോഹൻലാൽ. ജിഎസ്ടി നടപ്പാക്കി 8 വർഷം തികഞ്ഞ ഇന്നലെ കേന്ദ്ര ജിഎസ്ടി വകുപ്പ് തിരുവനന്തപുരം മേഖല സംഘടിപ്പിച്ച പരിപാടിയിലാണു മോഹൻലാലിനു പുരസ്കാരം സമ്മാനിച്ചത്. വാർത്ത വിശദമായി വായിക്കാം :
ഇന്ത്യയിലെ കോർപ്പറേറ്റ് രംഗത്തുള്ള ചെറുപ്പക്കാർ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന് ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തി കഴിഞ്ഞ വർഷം പറഞ്ഞത് രാജ്യമൊട്ടാകെ ചർച്ചകൾക്ക് വേദിയായിരുന്നു. വർക്–ലൈഫ് ബാലൻസിൽ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. കാര്യങ്ങൾ ഇങ്ങനെയിരിക്കെയാണ് നാരായണ മൂർത്തി മുൻകൈയെടുത്ത് സ്ഥാപിച്ച ഇന്‍ഫോസിസ് ജീവനക്കാരുടെ ആരോഗ്യവും ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥയും ശാരീരികവും മാനസികവുമായ ആരോഗ്യവും കാത്തു സൂക്ഷിക്കുന്നതിനായി അധിക സമയം ജോലി ചെയ്യരുതെന്ന് ആവർത്തിച്ച് അറിയിപ്പ് നൽകുന്നത് കൗതുകകരമാകുന്നു. വാർത്ത വിശദമായി വായിക്കാം :
ഇന്ന് രാവിലെ ബിഎസ്‌ഇയിലും എന്‍എസ്‌ഇയിലും ലിസ്റ്റ് ചെയ്ത് 835 രൂപയിൽ വ്യാപാരം തുടങ്ങിയ എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വിപണിമൂല്യം ഉയർന്ന് 70,200 കോടി രൂപയിലെത്തി. ലിസ്റ്റിങിനു ശേഷം ഓഹരി വില 849.85 രൂപ വരെ ഉയര്‍ന്ന ശേഷം 840.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ എട്ടാമത്തെ വലിയ എന്‍ബിഎഫ്‌സി ആയി മാറി. ജൂണ്‍ 24 മുതല്‍ 27 വരെ നടന്ന ഈ ഐപിഒയ്‌ക്ക് മികച്ച പ്രതികരണമാണ് നിക്ഷേപകരില്‍ നിന്നും ലഭിച്ചത്. ഐപിഒ 17.65 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. വാർത്ത വിശദമായി വായിക്കാം :
യുക്രെയ്നെതിരെ യുദ്ധം തുടരാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ‘സഹായിക്കുന്നത്’ ഇന്ത്യയും ചൈനയുമാണെന്ന വാദവുമായി യുഎസ് സെനറ്റർ ലിൻസി ഗ്രഹാം. യുഎസിന്റെ ഉപരോധമുണ്ടായിട്ടും റഷ്യയുടെ 70% എണ്ണയും (ക്രൂഡ് ഓയിൽ) വാങ്ങി അവരെ സാമ്പത്തികമായി സഹായിക്കുന്നത് ഇന്ത്യയും ചൈനയുമാണെന്ന് ഗ്രഹാം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വാർത്ത വിശദമായി വായിക്കാം :
English Summary:
This article covers diverse business news: Mohanlal’s exemplary GST compliance, Infosys’s revised stance on excessive work hours, the successful listing of HDB Financial Services, and US Senator Lindsey Graham’s accusations of India and China aiding Russia.
mo-entertainment-movie-mohanlal mo-business-goodsandservicetax l7tuusvhqcluhs3g1303fkmne mo-technology-infosys mo-business-business-news 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list mo-news-national-personalities-nr-narayana-murthy mo-politics-leaders-narendramodi